വി​ടു​ത​ൽ ശു​ശ്രൂ​ഷ​ സ​ഹാ​യ ക്ലാ​സ്
Friday, February 21, 2020 11:21 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മ​​ദ്യ​​പാ​​നം, പു​​ക​​വ​​ലി, മറ്റു ല​​ഹ​​രി​​പ​​ദാ​​ർ​​ഥ​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗം, രോ​​ഗ​​ങ്ങ​​ൾ, തു​​ട​​ങ്ങി നി​​ര​​വ​​ധി പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു മോ​​ച​​നം ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ഒ​​രു വി​​ടു​​ത​​ൽ ശു​​ശ്രൂ​​ഷ​​സ​​ഹാ​​യ ക്ലാ​​സ് നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഇ​​ത്തി​​ത്താ​​നം ആ​​യു​​ഷ്യാ​​യി​​ൽ ന​​ട​​ക്കും. പ​​ങ്കെ​​ടു​​ക്കാൻ ആഗ്രഹിക്കുന്നവര് വി​​ളി​​ക്കു​ക. ഫോ​​ണ്‍ : 8281504183.

വാ​ർ​ഷി​ക​ സ​മ്മേ​ള​നം

കോ​​ട്ട​​യം: ന​​വ​​ജാ​​ത ശി​​ശു​​ക്ക​​ളു​​ടെ​​യും മാ​​സം തി​​ക​​യാ​​തെ ജ​​നി​​ച്ച കു​​ഞ്ഞു​​ങ്ങ​​ളു​​ടെ​​യും രോ​​ഗ​ചി​​കി​​ത്സ, പ​​രി​​ച​​ര​​ണം (നി​​യോ​​നാ​​റ്റോ​​ള​​ജി) എ​​ന്നി​​വ​​യി​​ലെ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക മു​​ന്നേ​​റ്റ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യു​​ന്ന നാ​​ഷ​​ണ​​ൽ നി​​യോ​​ന​​റ്റോ​​ള​​ജി ഫോ​​റ​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക​​സ​​മ്മേ​​ള​​നം ’സൗ​​ത്ത് നി​​യോ​​കോ​​ണ്‍ 2020’ ഇ​​ന്നു ച​​ങ്ങ​​നാ​​ശേ​​രി കൊ​ണ്ടൂ​​ർ ക​​ണ്‍​വ​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ആ​​രം​​ഭി​​ക്കും.
നാ​​ഷ​​ണ​​ൽ നി​​യോ​​നാ​​റ്റോ​​ള​​ജി ഫോ​​റം (എ​​ൻ​​എ​​ൻ​​എ​​ഫ്) കേ​​ര​​ളം, നാ​​ഷ​​ണ​​ൽ നി​​യോ​​നാ​​റ്റോ​​ള​​ജി ഫോ​​റം പ​​ത്ത​​നം​​തി​​ട്ട, ഇ​​ന്ത്യ​​ൻ അ​​ക്കാ​​ദ​​മി ഓ​​ഫ് പീ​​ഡി​​യാ​​ട്രി​​ക്സ് പ​​ത്ത​​നം​​തി​​ട്ട എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യാ​​ണ് ര​​ണ്ടു​ദി​​വ​​സ​​ത്തെ സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. വൈ​​കു​​ന്നേ​​രം 5.30 ന് ​​കേ​​ര​​ള ആ​​രോ​​ഗ്യ ശാ​​സ്ത്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ.​ ​എം.​​കെ.​​സി നാ​​യ​​ർ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഡോ. ​​ടി. യു. ​​സു​​കു​​മാ​​ര​​ൻ, ഡോ. ​​സ​​ച്ചി​​താ​​ന​​ന്ദ ക​​മ്മ​ത്ത്, ഡോ. ​​ര​​മേ​​ശ് കു​​മാ​​ർ, സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ ഡോ. ​​റോ​​യ് അ​​ല​​ക്സാ​​ണ്ട​​ർ, എ​​ൻ​​എ​​ൻ​​എ​​ഫ് കേ​​ര​​ള പ്ര​​സി​​ഡ​​ന്‍റ് ഡോ.​​വി.​​സി. മ​​നോ​​ജ്, എ​​ൻ​​എ​​ൻ​​എ​​ഫ് കേ​​ര​​ള സെ​​ക്ര​​ട്ട​​റി ഡോ.​ ​വി​​ഷ്ണു മോ​​ഹ​​ൻ, ഓ​​ർ​​ഗ​​നൈ​​സിം​ഗ് സെ​​ക്ര​​ട്ട​​റി ഡോ. ​​നെ​​ൽ​​ബി ജോ​​ർ​​ജ് മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.