മ​നു​ഷ്യാ​വ​കാ​ശ സ​മ്മേ​ള​നം നടത്തി
Friday, January 24, 2020 12:01 AM IST
ക​​ടു​​ത്തു​​രു​​ത്തി: രാ​​ജ്യം അ​​ടി​​യ​​ന്തി​​രാ​​വ​​സ്ഥ​യേ​​ക്കാ​​ൾ മോ​​ശം അ​​വ​​സ്ഥ​​യി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു പോ​​കു​​ന്ന​​തെ​​ന്ന് സു​​പ്രീം കോ​​ടി​​തി​​യി​​ലെ പ്ര​​മു​​ഖ അ​​ഭി​​ഭാ​​ഷ​​ക​​നും മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ അ​​ഡ്വ. പ്ര​​ശാ​​ന്ത് ഭൂ​​ഷ​​ണ്‍. സ​​മീ​​ക്ഷാ സാം​​സ്കാ​​രി​​ക സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പൗ​​ര​​ത്വ നി​​യ​​മ​ ഭേ​​ദ​​ഗ​​തി​​ക്കും യു​എ​​പി​​എ ഭീ​​ക​​ര നി​​യ​​മ​​ത്തി​​നും എ​​തി​​രേ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ന​​ട​​ത്തി​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം.
ഭ​​ര​​ണാ​​ഘ​​ട​​നാ സം​​ര​​ക്ഷ​​ണ​​ത്തി​​ന് ജൂ​​ഡീ​​ഷ്യ​​റി​​ക്കു പോ​​ലും ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നും അ​​ദേ​​ഹം പ​​റ​​ഞ്ഞു. ഭ​​ര​​ണ​​ഘ​​ട​​ന​​യ്ക്കു പൂ​​ർ​​ണ​​ണാ​​യും എ​​തി​​രാ​​യ നി​​ല​​പാ​​ടു​​ക​​ളും ന​​ട​​പ​​ടി​​ക​​ളു​​മാ​​ണ് കേ​​ന്ദ്രം ഭ​​രി​​ക്കു​​ന്ന​​വ​​രി​​ൽ നി​​ന്നു​​ണ്ടാ​​കു​​ന്ന​​തെ​​ന്നും അ​​ദേ​​ഹം പ​​റ​​ഞ്ഞു. ക​​ടു​​ത്തു​​രു​​ത്തി ഗൗ​​രി​​ശ​​ങ്ക​​രം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. പി.​​പി. ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ സെ​​ക്ര​​ട്ട​​റി ബ​​ഞ്ച​​മി​​ൻ ആ​​ന്‍റ​ണി, സി.​​എ​​സ്. ജോ​​ർ​​ജ്, അ​​ഡ്വ. ജോ​​ണ്‍ ജോ​​സ​​ഫ്, പ്ര​​ഫ. ജോ​​ർ​​ജ് തോ​​മ​​സ്, എ​​ൻ.​ എം. ​മോ​​ഹ​​ന​​ൻ, കെ.​​കെ. ശ​​ശാ​​ങ്ക​​ൻ, പി.​​ജെ. തോ​​മ​​സ്, എം.​​എം. സ്ക​​റി​​യ, എ​​സ്.​​കെ. അ​​ജ​​യ​​കു​​മാ​​ർ, സി.​​ജെ. ത​​ങ്ക​​ച്ച​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.