പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മങ്ങൾ
Wednesday, December 11, 2019 11:48 PM IST
കു​റ​വി​ല​ങ്ങാ​ട്: ദേ​വ​മാ​താ കോ​ള​ജി​ൽ 14ന് ​പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ക്കും. 14ന് ​ഒ​ൻ​പ​തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ. 9.30ന് ​സ​മ്മേ​ള​നം. പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് പി.​എം മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പൂ​ർ​വ​വി​ദ്യാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജ് മാ​നേ​ജ​ർ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ലാ ആ​ർ​ഡി​ഒ അ​നി​ൽ ഉ​മ്മ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​ജോ കെ. ​ജോ​സ​ഫ്, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി ആ​റു​തൊ​ട്ടി, എം.​കെ സെ​ബാ​സ്റ്റ്യ​ൻ, ജാ​ൻ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 1969-70, 1970-71, 1994-95, 1995-96 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും സേ​വ​നം ആ​രം​ഭി​ച്ച അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രേ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി ര​ത്ന​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​പ്ര​ഫ. കെ.​കെ ജോ​സ്, ജ​യിം​സ് കെ. ​ജ​യിം​സ്, സി​റി​യ​ക് സൈ​മ​ണ്‍, ഡോ. ​ജോ​ർ​ജ് ഏ​ബ്ര​ഹാം എ​ന്നി​വ​രെ ആ​ദ​രി​ക്കും.