നി​​യ​​ന്ത്ര​​ണംവി​​ട്ട കാ​​ർ മ​​തി​​ലു​​ക​​ളും ഗേ​​റ്റും ത​​ക​​ർ​​ത്തു
Monday, December 2, 2019 11:18 PM IST
കോ​​ത​​ന​​ല്ലൂ​​ർ: ഡ്രൈ​​വ​​ർ ഉ​​റ​​ങ്ങി​പ്പോ​​യ​​തി​​നെ തു​​ട​​ർ​​ന്നു നി​​യ​​ന്ത്ര​​ണം​വി​​ട്ട കാ​​ർ വീ​​ടു​​ക​​ളു​​ടെ മ​​തി​​ലു​​ക​​ളും ഗേ​​റ്റും ത​​ക​​ർ​​ത്തു. റോ​​ഡ​​രി​​കി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന വ്യാ​​പാ​​രി​​ക​​ളു​​ടെ കാ​​മ​​റ​​ക​​ളും കാ​​റി​​ടി​​ച്ചു ത​​ക​​ർ​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴോ​​ടെ കോ​​ത​​ന​​ല്ലൂ​​ർ കു​​രി​​ശു​​പ​​ള്ളി​​ക്കു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. ഫു​​ട്പാ​​ത്തി​​ലൂ​​ടെ ഇ​​ടി​​ച്ചു ക​​യ​​റി​​യ കാ​​ർ സ​​മീ​​പ​​ത്തെ മു​​ട​​പ്പ​​മ്യാ​​ലി​​ൽ അ​​ന്ന​​മ്മ, മു​​ട്ടേ​​താ​​ഴം ജോ​​ണ്‍ എ​​ന്നി​​വ​​രു​​ടെ മ​​തി​​ലാ​​ണ് ത​​ക​​ർ​​ത്ത​​ത്. ഈ ​​ഭാ​​ഗ​​ത്ത് പൈ​​പ്പി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ര​​ണ്ട് കാ​​മ​​റ​​ക​​ളാ​​ണ് ത​​ക​​ർ​​ന്ന​​ത്. അ​​പ​​ക​​ട​​ത്തി​​ൽ രണ്ടു പേർക്കു പരിക്കേറ്റു.