ലീ​​ജി​​യ​​ണ്‍ ഓ​​ഫ് മേ​​രി പ്ലാ​​റ്റി​​നം ജൂ​​ബി​​ലി: ഇ​​ന്ന് കൃതജ്ഞതാബലി
Monday, December 2, 2019 11:18 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ ലീ​​ജി​​യ​​ണ്‍ ഓ​​ഫ് മേ​​രി സം​​ഘ​​ട​​ന​​യു​​ടെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി സ​​മാ​​പ​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​നം ഇ​​ന്ന് തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​ജ​​പ​​മാ​​ല റാ​​ലി തു​​ട​​ർ​​ന്ന് 10നു ​​ബി​​ഷ​​പ്പു​​മാ​​രും 75 വൈ​​ദി​​ക​​രും ചേ​​ർ​​ന്നു കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്നു പ്ര​​സി​​ഡ​​ന്‍റ് മോ​​ളി ചാ​​ക്കോ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫാ. ​​ജോ​​ർ​​ജ് കു​​രി​​ശു​​മൂ​​ട്ടി​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പ​​ഴ​​യ​​പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​സ് കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ, ഫാ. ​​ജോ​​ബി പു​​ച്ചു​​ക്ക​​ണ്ട​​ത്തി​​ൽ, സി​​സ്റ്റ​​ർ ക​​രു​​ണ, സി​​സ്റ്റ​​ർ സൗ​​മി, ബ്ര​​ദ​​ർ പാ​​ട്രി​​ക് ഓ​​ട്ട​​പ്പ​​ള്ളി​​ൽ, സി​​സ്റ്റ​​ർ ജ​​യി​​ൻ ജോ​​യി, സി​​സ്റ്റ​​ർ ജോ​​സ്‌​ലെ​റ്റ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.