സം​ഭ​ര​ണം നി​ല​ച്ചു; ക​ക്കാ​വാ​​ര​​ൽ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
Monday, December 2, 2019 11:15 PM IST
വൈ​​ക്കം: ക​​ക്കാ സം​​ഭ​​ര​​ണം നി​​ല​​ച്ച​​തും ക​​ക്കാ​​യി​​റ​​ച്ചി​​യു​​ടെ വി​​ല​യി​​ടി​​ഞ്ഞ​​തും ക​​ക്കാ​വാ​​ര​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജീ​​വി​​തം ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി. ര​​ണ്ടു​മാ​​സ​​മാ​​യി ക​​ക്കാ​സം​​ഭ​​ര​​ണം ന​​ട​​ക്കാ​​താ​​യ​​തോ​​ടെ വെ​​ച്ചൂ​​ർ, ത​​ല​​യാ​​ഴം, ടി​​വി​​പു​​രം, ഉ​​ദ​​യ​​നാ​​പു​​രം, ചെ​​ന്പ് മ​​റ​​വ​​ൻ​​തു​​രു​​ത്ത്, പു​​ത്തോ​​ട്ട തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ നൂ​​റു​​ക​​ണ​​ക്കി​​നു തൊ​​ഴി​​ലാ​​ളി കു​​ടും​​ബ​​ങ്ങ​​ളാ​​ണു ദു​​രി​​ത​​ത്തി​​ലാ​​യ​​ത്.

ചൂള​​ക​​ളി​​ൽ ക​​ക്കാ എ​​ടു​​ക്കു​​ന്ന​​തു നി​​ല​​ച്ച​​തും സ്വ​​കാ​​ര്യ സം​​രം​​ഭ​​ക​​ൾ രാ​​ജ്യ​​ത്തെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു ക​​ക്കാ ക​​യ​​റ്റി അ​​യ​​ച്ചി​​രു​​ന്ന​​തു നി​​ല​ച്ച​തു​​മാ​​ണ് ക​​ക്കാ വാ​​ര​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​യ​​ത്. ക​​ക്കാ ക​​യ​​റ്റി വി​​ടു​​ന്ന​​തി​​നു​​ള്ള ഓ​​ഡ​​ർ ല​​ഭി​​ക്കാ​​ത്ത​​താ​​ണ് ഈ ​​പ​​ര​​ന്പ​​രാ​​ഗ​​ത വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ൽ സ്തം​​ഭ​​ന​​മു​​ണ്ടാ​​ക്കി​​യ​​തെ​​ന്നു സ്വ​​കാ​​ര്യ സം​​രം​​ഭ​​ക​​ർ പ​​റ​​യു​​ന്നു. ക​​ക്കാ ക​​യ​​റി പോ​​കാ​​തെ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തു ക​​ക്കാ സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു.

പു​​ല​​ർ​​ച്ചെ വ​​ള്ള​​ത്തി​​ൽ കാ​​യ​​ലി​​ൽ പോ​​കു​​ന്ന തൊ​​ഴി​​ലാ​​ളി​​ക്ക് 15 പാ​​ട്ട ക​​റു​​ത്ത ക​​ക്കാ വ​​രാ​​ൻ ക​​ഴി​​യു​​ന്നു​​ണ്ട്. 21 കി​​ലോ​​ഗ്രാം ക​​ക്കാ തൊ​​ണ്ടി​​നു 76 രൂ​​പ​​യാ​​ണ് വി​​ല. ക​​ക്കാ സം​​ഭ​​ര​​ണം നി​​ല​​ച്ച​​തോ​​ടെ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വീ​ടു​ക​ളി​ലും ക​​ക്കാ പു​​ഴു​​ങ്ങു​​ന്ന വ​​ള​​പ്പു​​ക​​ളി​​ലും ക​​ക്കാത്തൊണ്ട് കൂ​​ന കൂ​​ട്ടി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ക​​ക്കാ വ്യ​​വ​​സാ​​യരം​​ഗ​​ത്തു​​ണ്ടാ​​യ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ആ​​വ​​ശ്യം.