പ്ര​ഫ​ഷ​ണ​ൽ​സ് കോ​ണ്‍​ഗ്ര​സ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, November 18, 2019 11:48 PM IST
കോ​​ട്ട​​യം: ഓ​​ൾ ഇ​​ന്ത്യ പ്ര​​ഫ​​ഷ​​ണ​​ൽ​​സ് കോ​​ണ്‍​ഗ്ര​സ് കോ​​ട്ട​​യം ചാ​​പ്റ്റ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ‘സ​​മ​​കാ​​ലി​​ക കേ​​ര​​ളം നേ​​രി​​ടു​​ന്ന പ​​രി​​സ്ഥി​​തി ച​​ട്ട​​ലം​​ഘ​​ന​​ങ്ങ​​ളും പ്ര​​ശ്ന​​ങ്ങ​​ളും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സെ​​മി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ച്ചു. സം​​സ്ഥാ​​ന പ​​രി​​സ്ഥി​​തി ആ​​ഘാ​​ത നി​​ർ​​ണ​​യ സ​​മി​​തി മു​​ൻ ചെ​​യ​​ർ​​മാ​​ൻ പ്ര​​ഫ. കെ.​​പി. ജോ​​യ് സെ​​മി​​നാ​​ർ ന​​യി​​ച്ചു. പ്ര​​ഫ​​ഷ​​ണ​​ൽ​​സ് കോ​​ണ്‍​ഗ്ര​​സ് കോ​​ട്ട​​യം ചാ​​പ്റ്റ​​ർ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​വി​​നു ജെ. ​​ജോ​​ർ​​ജ്, പ​​ത്ത​​നം​​തി​​ട്ട ചാ​​പ്റ്റ​​ർ പ്ര​​സി​​ഡ​​ന്‍റ് ആ​​ന​​ന്ദ് മോ​​ഹ​​ൻ​​രാ​​ജ്, സ​​ബ്.​​ലെ​​ഫ്റ്റ​​ന​​ന്‍റ് പോ​​ൾ ജേ​​ക്ക​​ബ്, ടോം ​​മാ​​ത്യു, മ​​ഹേ​​ഷ് അ​​യി​​ത്താ​​നം, ഡോ. ​​ഏ​​ലി​​യാ​​സ്, കെ.​സി. കു​​രി​​യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

ര​​ജി​​സ്ട്രേ​​ഷ​​ൻ
പു​​തു​​ക്ക​​ണം

കോ​​ട്ട​​യം: വി​​വി​​ധ തൊ​​ഴി​​ൽ നി​​യ​​മ​​ങ്ങ​​ൾ പ്ര​​കാ​​ര​​മു​​ള​​ള ര​​ജി​​സ്ട്രേ​​ഷ​​ൻ, പു​​തു​​ക്ക​​ൽ എ​​ന്നി​​വ​​യ്ക്ക് അ​​പേ​​ക്ഷ​​ക​​ൾ 30ന​​കം www. lc. kerala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന സ​​മ​​ർ​​പ്പി​​ക്ക​​ണം. ര​​ജി​​സ്ട്രേ​​ഷ​​നും പു​​തു​​ക്ക​​ലും ന​​ട​​ത്താ​​തെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഉ​​ട​​മ​​ക​​ൾ​​ക്കെ​​തി​​രേ പ്രോ​​സി​​ക്യൂ​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു. ഫോ​​ണ്‍: 0481 2564365.