തെ​​ങ്ങ​​ണ​​യി​​ലെ ക​​ലു​​ങ്കുനി​​ർ​​മാ​​ണം മ​​ലി​​ന​​ജ​​ല പ്ര​​ശ്ന​​ത്തി​​നു പ​​രി​​ഹാ​​ര​​മാ​​കു​​മോ?
Sunday, November 17, 2019 12:10 AM IST
തെ​​ങ്ങ​​ണ: തെ​​ങ്ങ​​ണ​യി​​ലെ ക​​ലു​​ങ്കി​ന്‍റേ​​യും ഓ​​ട​​യു​​ടേ​​യും നി​​ർ​​മാ​​ണ​​ത്തി​​ൽ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് അ​​തൃ​​പ്തി. ജം​​ഗ്ഷ​​നി​​ലെ മ​​ലി​​ന​ജ​​ല പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്ക​ാ​ത്ത​​ക്ക​​വി​​ധം ക​​ലു​​ങ്കും ഓ​​ട​​യും നി​​ർ​​മി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യമുന്ന​​യി​​ച്ച് തെ​​ങ്ങ​​ണ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ 19ന് ​​രാ​​വി​​ലെ പ​​ത്തി​​ന് തെ​​ങ്ങ​​ണ ക​​വ​​ല ഉ​​പ​​രോ​​ധി​​ക്കും.

തെ​​ങ്ങ​​ണ ക​​വ​​ല​​യി​​ൽ വ​​ള​​രെ ക്കാ​​ല​​മാ​​യി അ​​നു​​ഭ​​വ​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന മ​​ലി​​ന​​ജ​​ല പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​ണ് എം​​എ​​ൽ​​എ ഫ​​ണ്ടി​​ൽ​​നി​​ന്നും 10 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് ഓ​​ട​​യു​​ടെയും ക​​ലു​​ങ്കി​​ന്‍റെയും നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. നി​​ർ​​മാ​​ണ​​ത്തി​​ന് ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ മേ​​ൽ​​നോ​​ട്ട​​മി​​ല്ലെ​​ന്നും ഇ​​ത് അ​​പാ​​ക​​ത​​ക​​ൾ​​ക്കി​​ട​​യാ​​ക്കു​​മെ​​ന്നും അ​​സോ​​സി​​യേ​​ഷ​​ൻ ആ​​രോ​​പി​​ച്ചു.

മാ​​ലി​​ന​​ജ​​ലം സു​​ഗ​​മ​​മാ​​യി മ​​റ്റു ദോ​​ഷ​​ങ്ങ​​ളി​​ല്ലാ​​തെ ഒ​​ഴു​​കി​​പ്പോ​​ക​​ത്ത​​ക്ക​​വി​​ധ​​ത്തി​​ൽ ക​​ലു​ങ്ക് നി​​ർ​​മി​ക്കാ​​നാ​​ണ് സി.​​എ​​ഫ്.​​തോ​​മ​​സ് എം​​എ​​ൽ​​എ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ ആ ​​തീ​​രു​​മാ​​ന​​ത്തെ അ​​ട്ടി​​മ​​റി​​ക്കു​​ന്ന നി​​ല​​യി​​ലാ​​ണ് നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന​​തെ​​ന്നും മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.