ച​ങ്ങ​നാ​ശേ​രി കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ദി​നം​പ്ര​തി 35 ഷെ​ഡ്യ​ളു​ക​ൾ റ​ദ്ദു​ചെ​യ്യു​ന്നു; കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം അ​തി​രൂ​ക്ഷം
Saturday, October 19, 2019 11:10 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഡ്രൈ​​വ​​ർ​​മാ​​രി​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി കെ​എ​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ൽ ആ​​കെ​​യു​​ള്ള എ​​ഴു​​പ​​ത് സ​​ർ​​വീ​​സു​​ക​​ളി​​ൽ ദി​​നം​​പ്ര​​തി 35 സ​​ർ​​വീ​​സു​​ക​​ൾ റെ​​ദ്ദു​​ചെ​​യ്യു​​ന്നു. ഡി​​പ്പോ​​യി​​ലെ വ​​രു​​മാ​​നം കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു.

താ​​ല്കാ​​ലി​​ക ഡ്രൈ​​വ​​ർ​​മാ​​രെ പി​​രി​​ച്ചു​​വി​​ട്ട​​തു​​മൂ​​ലം ക​​ഴി​​ഞ്ഞ ര​​ണ്ട് ആ​​ഴ്ച​​ക്കാ​​ല​​മാ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ലെ സ​​ർ​​വീ​​സു​​ക​​ൾ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​ത്. ഇ​​തു​​മൂ​​ലം ഹൈ​​റേ​​ഞ്ച് സെ​​ക്ട​​റി​​ലേ​​ക്കും ദേ​​ശ​​സാ​​ൽ​​കൃ​​ത റൂ​​ട്ടു​​ക​​ളാ​​യ കാ​​വാ​​ലം, കൃ​​ഷ്ണ​​പു​​രം, ആ​​ല​​പ്പു​​ഴ, എ​​ട​​ത്വാ, ച​​ന്പ​​ക്കു​​ളം, വെ​​ളി​​യ​​നാ​​ട്, പു​​ളി​​ങ്കു​​ന്ന്, മു​​ട്ടാ​​ർ റൂ​​ട്ടു​​ക​​ളി​​ലും യാ​​ത്രാ​​ദു​​രി​​തം അ​​തി​​രൂ​​ക്ഷ​​മാ​​യി.

ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ൽ എ​​ഴു​​പ​​ത് സ​​ർ​​വീ​​സു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തി​​നാ​​യി എ​​ണ്‍​പ​​തു ബ​​സു​​ക​​ളു​​മു​​ണ്ട്. എ​​ന്നാ​​ൽ ദി​​നം​​പ്ര​​തി നാ​​ല്പ​​തു സ​​ർ​​വീ​​സു​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ ഓ​​ടി​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല. 49 താ​​ല്ക്കാ​​ലി​​ക ഡ്രൈ​​വ​​ർ​​മാ​​രെ​​യാ​​ണ് ഈ ​​ഡി​​പ്പോ​​യി​​ൽ നി​​ന്നും പി​​രി​​ച്ചു​​വി​​ട്ട​​ത്. സ്ഥി​​രം​​ജീ​​വ​​ന​​ക്കാ​​രാ​​യ 113 ഡ്രൈ​​വ​​ർ​​മാ​​രെ​​കൊ​​ണ്ടാ​​ണ് ഇ​​പ്പോ​​ൾ സ​​ർ​​വീ​​സു​​ക​​ൾ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ന്ന​​ത്. സ​​ർ​​വീ​​സു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ഓ​​ടി​​യി​​രു​​ന്ന സ​​മ​​യ​​ത്ത് ഈ ​​ഡി​​പ്പോ​​യി​​ൽ ശ​​രാ​​ശ​​രി എ​​ട്ടു​​ല​​ക്ഷം രൂ​​പ​​വ​​രെ ക​​ള​​ക്ഷ​​ൻ ല​​ഭി​​ച്ചി​​രു​​ന്നു.

സ​​ർ​​വീ​​സു​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​ച്ച​​തോ​​ടെ 5.25 ല​​ക്ഷ​​ത്തി​​ലേ​​ക്ക് ക​​ള​​ക്ഷ​​ൻ കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​ന്ന​​ലെ കു​​ട്ട​​നാ​​ട​​ൻ മേ​​ഖ​​ല​​യി​​ലേ​​ക്ക് ആ​​റു സ​​ർ​​വീ​​സു​​ക​​ൾ കൂ​​ടി ഓ​​ടി​​യെ​​ങ്കി​​ലും യാ​​ത്ര​​ക്ലേ​​ശ​​ത്തി​​ന് കാ​​ര്യ​​മാ​​യ ഫ​​ലം ഉ​​ണ്ടാ​​യി​​ല്ലെ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം സെ​​ർ​​വ​​ർ ത​​ക​​രാ​​റി​​ലാ​​യ​​തോ​​ടെ ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ലെ ഇ​​ല​​ക്ട്രോ​​ണി​​ക് ടി​​ക്ക​​റ്റ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​വും നി​​ല​​ച്ചു. ഇ​​തു​​മൂ​​ലം ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി ക​​ണ്ട​​ക്ട​​ർ​​മാ​​ർ മാ​​നു​​വ​​ൽ റാ​​ക്കു​​പ​​യോ​​ഗി​​ച്ചാ​​ണ് യാ​​ത്ര​​ക്കാ​​ർ​​ക്ക് ടി​​ക്ക​​റ്റ് ന​​ൽ​​കു​​ന്ന​​ത്. ഇ​​ത് ക​​ണ്ട​​ക്ട​​ർ​​മാ​​രി​​ൽ അ​​തൃ​​പ്തി​​ക്ക് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.

തി​​രു​​വ​​ന​​ന്ത​​പ​​രും സെ​​ൻ​​ട്ര​​ൽ ഡി​​പ്പോ​​യി​​ലെ സെ​​ർ​​വ​​റും ച​​ങ്ങ​​നാ​​ശേ​​രി​​ക്കൊ​​പ്പം ത​​ക​​രാ​​റി​​ലാ​​യി​​ട്ടു​​ണ്ട്. പ​​ത്ത​​നം​​തി​​ട്ട, പു​​ന​​ലൂ​​ർ, ചാ​​ത്ത​​ന്നൂ​​ർ ഡി​​പ്പോ​​ക​​ളി​​ൽ സെ​​ർ​​വ​​ർ ത​​ക​​രാ​​റി​​നെ തു​​ട​​ർ​​ന്ന് ആ ​​സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ ക​​ണ്ട​​ക്ട​​ർ​​മാ​​രും ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര​​മാ​​സ​​ക്കാ​​ല​​മാ​​യി മാ​​നു​​വ​​ൽ റാ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ടി​​ക്ക​​റ്റ് ന​​ൽ​​കി വ​​രു​​ന്ന​​ത്.