യു​​വ​​ഡോ​​ക്‌​ട​​ർ ഡ്യൂ​​ട്ടി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു
Tuesday, October 15, 2019 12:18 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​​മി​​ച്ച യു​​വ​​ഡോ​​ക്‌​ട​​ർ ഡ്യൂ​​ട്ടി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​​മി​​ച്ച യു​​വ​​ഡോ​​ക്ട​​ർ ഇ​​ന്ന​​ലെ ഡ്യൂ​​ട്ടി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ു. ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ പി​​ജി വി​​ദ്യാ​​ർ​​ഥി​​യാ​​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം ന​​ട​​ത്തി​​യ​​ത്. അ​​മി​​ത ജോ​​ലി​​ഭാ​​ര​​വും മാ​​ന​​സി​​ക സ​​മ്മ​​ർ​​ദ്ദ​​വു​​മാ​​ണ് ആ​​ത്മ​​ഹ​​ത്യാ​​ശ്ര​​മ​​ത്തി​​ന് കാ​​ര​​ണം. എ​​ന്നാ​​ൽ സം​​ഭ​​വ​​ത്തി​​ൽ അ​​ദ്ദേ​​ഹം പി​​ജി അ​​സോ​​സി​​യേ​​ഷ​​ന് പ​​രാ​​തി ന​​ൽ​​കു​​ക​​യും, അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ പ്രി​​ൻ​​സി​​പ്പാ​​ളി​​ന് പ​​രാ​​തി കൈ​​മാ​​റു​​ക​​യും, സൂ​​പ്ര​​ണ്ട് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ൽ സ​​മ​​രം ചെ​​യ്യു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തി​​നെ തു​​ട​​ർ​​ന്ന് പ്രി​​ൻ​​സി​​പ്പ​​ൽ, നാ​​ലം​​ഗ സ​​മി​​തി​​യെ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.