പടയണി ആഘോഷ ലഹരിയിൽ നീലംപേരൂർ ഗ്രാമം
Monday, September 23, 2019 10:52 PM IST
നീലം​​പേ​​രൂ​​ർ: പ​​ട​​യ​​ണി ച​​ട​​ങ്ങു​​ക​​ൾ ഇ​​ന്നു മു​​ത​​ൽ നാ​​ലാം ഘ​​ട്ട​​ത്തി​​ലേ​​യ്ക്ക്. പ​​ട​​യ​​ണി താ​​ള​​ങ്ങ​​ൾ വാ​​യ്ത്താ​​രി​​ക​​ളോ​​ടെ ക​​ള​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാ​​നും ആ​​രം​​ഭി​​ച്ചു. ഇ​​ന്ന​​ലെ ന​​ട​​ന്ന പ്ലാ​​വി​​ല നി​​ർ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ലാ​​വി​​ല​​ക്കോ​​ല​​ങ്ങ​​ൾ പ​​ട​​യ​​ണി​​ക​​ള​​ത്തി​​ൽ ഒ​​ന്നി​​ച്ചെ​​ത്തി. ച​​ട​​ങ്ങു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി കു​​ടം​​പൂ​​ജ​​ക​​ളി​​യും തോ​​ത്താ​​ക​​ളി​​യും ന​​ട​​ന്നു. പ​​ട​​യ​​ണി താ​​ള​​ത്തി​​ൽ തോ​​ർ​​ത്ത് വീ​​ശി ചു​​വ​​ടു വ​​യ്ക്കു​​ന്ന തോ​​ത്താ​​ക​​ളി​​യി​​ൽ നീ​​ലം​​പേ​​രൂ​​രി​​ലെ പു​​തു ത​​ല​​മു​​റ​​യും പ​​ഴ​​യ ത​​ല​​മു​​റ​​യും ഒ​​ന്നി​​ച്ചു പ​​ങ്കെ​​ടു​​ത്തു. ഇ​​ന്നു മു​​ത​​ൽ പൂ​​രം പ​​ട​​യ​​ണി​​യു​​ടെ വ​​ര​​വ​​റി​​യി​​ച്ചു കൊ​​ണ്ട് എ​​ത്തു​​ന്ന കോ​​ല​​ങ്ങ​​ളാ​​ണ് പ​​ട​​യ​​ണി ക​​ള​​ത്തി​​ൽ എ​​ത്തു​​ന്ന​​ത് . ഇ​​ന്ന് പി​​ണ്ടി​​യും കു​​രു​​ത്തോ​​ല​​യും എ​​ത്തും. ബു​​ധ​​നാ​​ഴ്ച കൊ​​ടി​​ക്കൂ​​റ​​യും കാ​​വ​​ൽ പി​​ശാ​​ചും എ​​ത്തും. വ്യാ​​ഴാ​​ഴ്ച​​യാ​​ണ് മ​​കം പ​​ട​​യ​​ണി. നെ​​ല്ലി​​ന്‍റെ ജ​ന്മ​​നാ​​ളാ​​യ മ​​ക​​ത്തി​​ന് കാ​​ർ​​ഷി​​കാ​​ഭി​​വൃ​​ദ്ധി​​യ്ക്കു വേ​​ണ്ടി പ്ര​​ത്യേ​​ക പൂ​​ജ​​ക​​ളും ക്ഷേ​​ത്ര​​ത്തി​​ൽ ന​​ട​​ക്കും. മ​​കം പ​​ട​​യ​​ണി ദി​​വ​​സം ഒ​​ന്നി​​ന് ചി​​റ​​ന്പ് കു​​ത്ത് ആ​​രം​​ഭം. 11 നു ​​കു​​ടം​​പൂ​​ജ​​ക​​ളി, തു​​ട​​ർ​​ന്ന് തോ​​ത്താ​​ക​​ളി, തു​​ട​​ർ​​ന്ന് വേ​​ല​​യ​​ന്ന​​ങ്ങ​​ളു​​ടേ​​യും അ​​ന്പ​​ല​​ക്കോ​​ട്ട​​യു​​ടെ​​യും എ​​ഴു​​ന്ന​​ള്ള​​ത്ത് എ​​ന്നി​​വ​​യും ന​​ട​​ക്കും. പ്ര​​കൃ​​തി​​യും മ​​നു​​ഷ്യ​​നും ഒ​​ന്നാ​​കു​​ന്ന​​തി​​ന്‍റെ ഉ​​ത്ത​​മ ഉ​​ദാ​​ഹ​​ര​​ണ​​മാ​​യ പ​​ട​​യ​​ണി​​യി​​ൽ കൂ​​ടു​​ത​​ൽ പു​​തു​​മ​​യാ​​ർ​​ന്ന കോ​​ല​​ങ്ങ​​ളും ഇ​​ക്കു​​റി എ​​ത്തു​​ന്നു​​ണ്ട്. കോ​​ല​​ങ്ങ​​ളു​​ടേ​​യും നേ​​ർ​​ച്ച അ​​ന്ന​​ങ്ങ​​ളു​​ടെ​​യും വ​​രി​​ച്ചി​​ൽ ജോ​​ലി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ നി​​ല​​യി​​ലാ​​ണ്. നി​​റ പ​​ണി​​ക​​ൾ മ​​കം പ​​ട​​യ​​ണി ദി​​വ​​സം മു​​ത​​ലാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. നി​​റ പ​​ണി​​ക​​ൾ​​ക്ക് മു​​ന്നൂ​​റ് പ​​റ ചെ​​ത്തി​​പ്പൂ​​ക്ക​​ളാ​​ണ് ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന​​ത്.