വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ൾ മ​​ര​​ിച്ചു
Monday, September 16, 2019 11:31 PM IST
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന​​​യാ​​​ൾ മ​​​ര​​ി​ച്ചു. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി പാ​​​ല​​​ന്പ്ര വ​​​ട​​​ക്കേ​​​ട​​​ത്ത് വി.​​​ജെ. തോ​​​മ​​​സാ​ണ് (67) ​​മ​​​ര​​ി​ച്ച​ത്. ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​ണ് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി റാ​​​ണി ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പം റോ​​​ഡു​​​മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ തോ​​​മ​​​സി​​​നെ കാ​​​ർ ഇ​​​ടി​​​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.​

തു​​​ട​​​ർ​​​ന്ന് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും ചി​​​കി​​​ത്സ​​​യി​​​ലി​രി​ക്കെ മ​ര​ണം സം​ഭ​വി ക്കു​ക​യാ​യി​രു​ന്നു. സം​​​സ്കാ​​​രം ഇ​​​ന്ന് 4.30ന് ​​​പാ​​​ല​​​ന്പ്ര ഗ​​​ദ്സെ​​​മ​​​നി പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ ആ​​​നി​​​യ​​​മ്മ കു​​​ള​​​പ്പു​​​റം കാ​​​രു​​​പ​​​ള്ളി​​​യി​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: അ​​​ഞ്ജു (അ​​​ധ്യാ​​​പി​​​ക, സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ൽ​​​പി​​​എ​​​സ്, എ​​​രു​​​മേ​​​ലി), റോ​​​യി (ദു​​​ബാ​​​യ്), റൂ​​​ബി, പോ​​​ൾ. മ​​​രു​​​മ​​​ക്ക​​​ൾ: ബി​​​നോ​​​യി അ​​​രീ​​​പ​​​റ​​​ന്പി​​​ൽ (കു​​​ള​​​പ്പു​​​റം), ജോ​​​ബി കോ​​​യി​​​പ്പു​​​റ​​​ത്ത് (ക​​​റി​​​ക്കാ​​​ട്ടൂ​​​ർ, യു​​​എ​​​ഇ).