ഹ​രി​ത​സ​ഹാ​യ സ്ഥാ​പ​ന​പ​ദ്ധ​തി
Saturday, August 24, 2019 10:57 PM IST
കു​റ​വി​ല​ങ്ങാ​ട്: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​റ​വി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ദ്ധ​തി വി​ശ​ദി​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, ഹ​രി​ത സ​ഹാ​യ​സ്ഥാ​പ​നം പെ​ലി​ക്ക​ൺ ഫൗ​ണ്ടേ​ഷ​ൻ പ്രോ​ജ​ക്ട് ഹെ​ഡ് കെ.​എ​ൻ. സു​ജി​ത്ത് എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, വാ​ർ​ഡ് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി റെ​ജി ന​ന്ദി​യും പ​റ​ഞ്ഞു.