വെള്ളക്കെട്ടിൽ വീണു മരിച്ചു
Monday, August 19, 2019 12:06 AM IST
പു​ന്ന​ത്ത​റ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ചു.
ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്ത​റ വെ​സ്റ്റ് പ്ലാ​​ക്കി​​ത്തോ​​ട്ടി​​ൽ കു​​ടും​​ബാം​​ഗ​​മാ​​യ ആ​ന​ന്ദ​മ​ന്ദി​ര​ത്തി​ൽ (മാ​ന്തു​ണ്ടം) പ​രേ​ത​നാ​യ ഈ​പ്പ​ച്ച​ന്‍റെ മ​ക​ൻ എ.​എ​സ്. ടോ​മി(62) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​വീ​ടി​നു സ​മീ​പ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു പ​ശു​വി​നെ കെ​ട്ടു​ന്ന​തി​നാ​യി എ​ത്തി​യ ടോ​മി കാ​ൽ വ​ഴു​തി വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ടോ​മി​യു​ടെ സം​സ്കാ​രം ഇ​ന്ന് 2.30ന് ​പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് വെ​ള്ളാ​പ്പ​ള്ളി പ​ള്ളി​യി​ൽ. മാ​താ​വ്: മ​റി​യ​ക്കു​ട്ടി, ഭാ​ര്യ: എ​ൽ​സി ചി​റ്റ​ടി​യി​ൽ കു​ടും​ബാം​ഗം, മ​ക്ക​ൾ: ഡോ. ​ടി​ന്‍റു, ടി​നു, ടോ​ണി, മ​രു​മ​ക്ക​ൾ: സോ​ബി​ൻ, വി​നീ​ത്, സോ​​ബി​​ൻ.