ബാ​​ല​​വേ​​ല വി​​രു​​ദ്ധ ദി​​നാ​​ച​​ര​​ണം
Tuesday, June 11, 2019 11:30 PM IST
കോട്ടയം: ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സി​​ൻ​​റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​ഗോ​​ള ബാ​​ല​​വേ​​ല വി​​രു​​ദ്ധ ദി​​നാ​​ച​​ര​​ണം ഇ​​ന്ന് കോ​​ട്ട​​യം സെ​​ൻ​​റ് ജോ​​സ​​ഫ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​ജി​​ല്ലാ ക​​ള​​ക്ട​​ർ പി. ​​കെ സു​​ധീ​​ർ ബാ​​ബു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ (എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ്) പി. ​​ജി വി​​നോ​​ദ്കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ചൈ​​ൽ​​ഡ്ലൈ​​ൻ നോ​​ഡ​​ൽ ഡ​​യ​​റ​​ക്‌​​ട​​ർ ഡോ. ​​ഐ​​പ്പ് വ​​ർ​​ഗീ​​സ് ആ​​മു​​ഖം അ​​വ​​ത​​രി​​പ്പി​​ക്കും. ജി​​ല്ലാ ശി​​ശു സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ർ വി. ​​ജെ. ബി​​നോ​​യ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ചൈ​​ൽ​​ഡ് ലൈ​​ൻ കൊ​​ളാ​​ബ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഡെ​​ന്നീ​​സ് ക​​ണ്ണ​​മാ​​ലി​​യി​​ൽ ലോ​​ഗോ പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ക്കും. സ​​ബ് ജ​​ഡ്ജ് റ്റി​​റ്റി ജോ​​ർ​​ജ്, ഹെ​​ഡ്മി​​സ്ട്ര​​സ് വി. ​​എം. ബി​​ന്ദു. ചൈ​​ൽ​​ഡ് ലൈ​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ മാ​​ത്യു ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. രാ​​ജി പി ​​ജോ​​യി ക്ലാ​​സ് ന​​യി​​ക്കും.

മാതാ ഹോസ്പിറ്റലിൽ
സ്തനാർബുദ നിർണയ ക്യാന്പ്

തെ​ള്ള​കം: മാ​താ ഹോ​സ്പി​റ്റ​ലി​ൽ നാ​ളെ സ്ത​നാ​ർ​ബു​ദ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ക്യാ​ന്പി​ൽ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​യ ഐ ​ബ്ര​സ്റ്റ് എ​ക്സാം ഉ​പ​യോ​ഗി​ച്ച് വേ​ദ​ന​ര​ഹി​ത​വും റേ​ഡി​യേ​ഷ​ൻ ഇ​ല്ലാ​ത്ത​തു​മാ​യ സ്ത​നാ​ർ​ബു​ദ നി​ർ​ണ​യം ന​ട​ത്തു​ന്നു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ലാ​ബ് ടെ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 1,800 രൂ​പ ചെ​ല​വു വ​രു​ന്ന ഈ ​ടെ​സ്റ്റു​ക​ൾ​ക്ക് കേ​വ​ലം 300 രൂ​പ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​കും. വി​വ​ര​ങ്ങ​ൾ​ക്ക് 0481-2792500.