ക​​​ഞ്ഞി​​​ക്കു​​​ഴി​​​യി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ട​​​യി​​​ടി
Monday, April 22, 2024 6:33 AM IST
കോ​​​ട്ട​​​യം: ക​​​ഞ്ഞി​​​ക്കു​​​ഴി​​​യി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ട​​​യി​​​ടി. അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ഇ​​​ന്നോ​​​വ കാ​​​ര്‍ അ​​​ഞ്ചു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഈ ​​​കാ​​​ര്‍ റോ​​​ഡി​​​ല്‍നി​​​ന്നു ത​​​ല​​​കീ​​​ഴാ​​​യി താ​​​ഴ​​​ത്തെ റോ​​​ഡി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞു.

ക​​​ഞ്ഞി​​​ക്കു​​​ഴി ദേ​​​വ​​​ലോ​​​കം റോ​​​ഡി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.45ന് ​​​ആ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. യാ​​​ത്ര​​​ക്കാ​​​ര്‍ നി​​​സാ​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. കോ​​​ട്ട​​​യം ഭാ​​​ഗ​​​ത്തു​​​നി​​​ന്നും എ​​​ത്തി​​​യ ഇ​​​ന്നോ​​​വ കാ​​​ര്‍ അ​​​തേ ദി​​​ശ​​​യി​​​ല്‍ വ​​​ന്ന മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തി​​​ല്‍ ഇ​​​ടി​​​ക്കു​​​ക​​​യും തു​​​ട​​​ര്‍ന്ന് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​മാ​​​യി എ​​​തി​​​രേ വ​​​ന്ന മ​​​റ്റു ര​​​ണ്ട് കാ​​​റു​​​ക​​​ളി​​​ല്‍ ഇ​​​ടി​​​ച്ച് താ​​​ഴ്ച​​​യി​​​ലേ​​​ക്ക് മ​​​റി​​​യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ക​​​ഞ്ഞി​​​ക്കു​​​ഴി ദേ​​​വ​​​ലോ​​​കം റോ​​​ഡി​​​ല്‍ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.

കോ​​​ട്ട​​​യം ഈ​​​സ്റ്റ് പോ​​​ലീ​​​സും ട്രാ​​​ഫി​​​ക് പോ​​​ലീ​​​സും ചേ​​​ര്‍ന്ന് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നീ​​​ക്കി ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു.​​​ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.