മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ തി​​രു​​നാ​​ളും കാ​​ര്‍​ണി​​വ​​ലും
Sunday, April 21, 2024 6:48 AM IST
മ​​ണ​​ര്‍​കാ​​ട്: മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ മ​​ണ​​ര്‍​കാ​​ട് വി​​ശു​​ദ്ധ മ​​ര്‍​ത്ത​​മ​​റി​​യം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് 29നു ​​കൊ​​ടി​​യേ​​റും. പാ​​റ​​മ്പു​​ഴ തു​​രു​​ത്തേ​​ല്‍ പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍ ഷി​​ന്‍റോ​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ല്‍​നി​​ന്നു കൊ​​ണ്ടു​​വ​​രു​​ന്ന കൊ​​ടി​​മ​​രം പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ സ്ഥാ​​പി​​ച്ച് സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി ഡോ. ​​തോ​​മ​​സ് മാ​​ര്‍ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഉ​​യ​​ര്‍​ത്തു​​ന്ന​​തോ​​ടെ ച​​ട​​ങ്ങു​​ക​​ള്‍​ക്ക് തു​​ട​​ക്ക​​മാ​​കും.

മേ​​യ് ഒ​​ന്നു മു​​ത​​ല്‍ 12 വ​​രെ മ​​ണ​​ര്‍​കാ​​ട് കാ​​ര്‍​ണി​​വ​​ല്‍ 2കെ24 ​​പ​​ള്ളി​​യു​​ടെ വ​​ട​​ക്ക് വ​​ശ​​ത്തെ മൈ​​താ​​നി​​യി​​ല്‍ ന​​ട​​ത്തും. കാ​​ര്‍​ണി​​വ​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ഒ​​ന്നു മു​​ത​​ല്‍ അ​​ഞ്ചു വ​​രെ വി​​വി​​ധ ക​​ലാ-​​സം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും.

ഇ​​തോ​​ടൊ​​പ്പം ഭ​​ക്ഷ്യ​​മേ​​ള​​യും ന​​ട​​ത്തും. ഒ​​ന്നു മു​​ത​​ല്‍ 12 വ​​രെ കു​​ട്ടി​​ക​​ള്‍​ക്കും മു​​തി​​ര്‍​ന്ന​​വ​​ര്‍​ക്കു​​മാ​​യി വി​​വി​​ധ അ​​മ്യൂ​​സ്‌​​മെ​​ന്‍റ് പ്രോ​​ഗ്രാ​​മു​​ക​​ളും ന​​ട​​ത്തും. അ​​ഞ്ചി​​നു തോ​​മ​​സ് മാ​​ര്‍ അ​​ല​​ക്‌​​സ​​ന്ത്ര​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യും ആ​​റി​​നു യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ മി​​ലി​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. അ​​ഞ്ചി​​നു രാ​​ത്രി ഒ​​മ്പ​​തി​​നും ആ​​റി​​നു ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നും ക​​രോ​​ട്ടെ പ​​ള്ളി​​യി​​ലേ​​ക്കു​​ള്ള പ്ര​​ദ​​ക്ഷി​​ണം.

തി​​രു​​നാ​​ൾ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍​ക്ക് വി​​കാ​​രി റ​​വ. ഇ.​​ടി. കു​​ര്യാ​​ക്കോ​​സ് കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പ ഇ​​ട്ടി​​യാ​​ട​​ത്ത്, പ്രോ​​ഗ്രാം കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ കു​​ര്യാ​​ക്കോ​​സ് കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പ കി​​ഴ​​ക്കേ​​ട​​ത്ത്, ട്ര​​സ്റ്റി​​മാ​​രാ​​യ പി.​​എ. ഏ​​ബ്ര​​ഹാം, വ​​ര്‍​ഗീ​​സ് ഐ​​പ്പ്, ഡോ. ​​ജി​​തി​​ന്‍ കു​​ര്യ​​ന്‍ ആ​​ന്‍​ഡ്രൂ​​സ്, സെ​​ക്ര​​ട്ട​​റി വി.​​ജെ. ജേ​​ക്ക​​ബ് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.