ട്രെ​​യി​​നി​​ല്‍ മൊ​​ബൈ​​ല്‍ ഫോൺ മോ​​ഷ്ടി​​ച്ച പ്ര​​തി പി​​ടി​​യി​​ല്‍
Sunday, April 21, 2024 6:29 AM IST
കോ​​ട്ട​​യം: ട്രെ​​യി​​നി​​ല്‍ മോ​​ഷ​​ണം ന​​ട​​ത്തി​​യ പ്ര​​തി പി​​ടി​​യി​​ല്‍. ക​​ണ്ണൂ​​ര്‍ മെ​​ല്ലാ​​ട് പ​​ടി​​ഞ്ഞാ​​റെ​​മു​​റി പി.​​എം. മൂ​​കേ​​ഷ് (39) നെ​​യാ​​ണ് കോ​​ട്ട​​യം റെ​​യി​​ല്‍​വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​ന്ന​​ലെ തി​​രു​​പ്പ​​തി-​​കൊ​​ല്ലം എ​​ക്‌​​സ്പ്ര​​സി​​ന്‍റെ എ-​​വ​​ണ്‍ കോ​​ച്ചി​​ല്‍ കാ​​ട്പാ​​ടി​​യി​​ല്‍​നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​യ്ക്ക് യാ​​ത്ര ചെ​​യ്തി​​രു​​ന്ന ഒ​​രു യാ​​ത്ര​​ക്കാ​​ര​​ന്‍റെ ഒ​​രു ല​​ക്ഷം രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന ഫോ​​ണാ​​ണ് മോ​​ഷ്ടി​​ച്ച​​ത്.

കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ ഇ​​റ​​ങ്ങി​​യ ഉ​​ട​​ന്‍​ത​​ന്നെ യാ​​ത്ര​​ക്കാ​​ര​​ന്‍ റെ​​യി​​ല്‍​വേ എ​​സ്എ​​ച്ച്ഒ റെ​​ജി പി. ​​ജോ​​സ​​ഫി​​നെ വി​​വ​​ര​​മ​​റി​​യി​​ച്ചു. തു​​ട​​ര്‍​ന്ന് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.