അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം; ചെ​ക്ക്ഡാം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന്
Monday, March 27, 2023 11:32 PM IST
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി-​ചി​റ​ഭാ​ഗം റോ​ഡി​ന് കു​റു​കെ ഒ​ഴു​കു​ന്ന തോ​ട്ടി​ൽ ലൈ​ബ്ര​റി ഭാ​ഗ​ത്ത് അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ത​ട​യ​ണ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
ത​ട​യ​ണ​മൂ​ലം മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലും സ​മീ​പ​ത്തു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​ട​യ​ണ​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. ത​ട​യ​ണ പൊ​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ചി​ട്ടും നാ​ളി​തു​വരെ​യാ​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.
ചെ​ക്ക്ഡാം പൊ​ളി​ച്ചുനീ​ക്കി ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റപ്പാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.