വെ​​ച്ചൂ​​രി​​ൽ വ​​ള​​ർ​​ത്തു​നാ​​യ​​യും പ​​ശു​​വും ച​​ത്തു; പേ ​​വി​​ഷ​​ബാ​​ധ​​യെ​​ന്നു സം​​ശ​​യം
Wednesday, August 17, 2022 1:01 AM IST
വെ​​ച്ചൂ​​ർ: വെ​​ച്ചൂ​​രി​​ൽ വ​​ള​​ർ​​ത്തു നാ​​യ​​യും പ​​ശു​​വും ച​​ത്തു. പേ ​​വി​​ഷ​​ബാ​​ധ​​യെ​​ന്നു സം​​ശ​​യം. വെ​​ച്ചൂ​​ർ തെ​​രും​​കാ​​ലാ​​യി​​ൽ ബി​​നി​​ഷി​​ന്‍റെ വ​​ള​​ർ​​ത്തു​​നാ​​യ​​യും ഒ​​രു വ​​യ​​സി​​ല​​ധി​​കം പ്രാ​​യ​​മു​​ള്ള പ​​ശു​​വു​​മാ​​ണ് ച​​ത്ത​​ത്. വ​​ള​​ർ​​ത്തു നാ​​യ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ച​​ത്ത​​ത്. നി​​ല​​യ്ക്കാ​​തെ അ​​ല​​റി ക​​ര​​ഞ്ഞു​​നി​​ന്ന പ​​ശു ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ഓ​​ടെ​​യാ​​ണ് ച​​ത്ത​​ത്.
സ​​മീ​​പ​​ത്തെ വീ​​ട്ടി​​ലെ വ​​ള​​ർ​​ത്തു നാ​​യ​​യ്ക്ക് പേ ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​യി വീ​​ട്ടു​​ട​​മ​​യെ ക​​ടി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​ത്തെ തെ​​രു​​വു​​നാ​​യ്ക്ക​​ൾ​​ക്കു പ്ര​​തി​​രോ​​ധ കു​​ത്തി​വ​​യ്പ്പെ​​ടു​​ത്ത​​പ്പോ​​ൾ ഈ ​​വ​​ള​​ർ​​ത്തു നാ​​യ​​യ്ക്കും കു​​ത്തി​​വ​​യ്പ്പെ​​ടു​​ത്തി​​രു​​ന്നു.
വ​​ള​​ർ​​ത്തു​​നാ​​യ​​യും പ​​ശു​​വും ച​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ ​​കു​​ടും​​ബ​​ത്തി​​ലു​​ള്ള​​വ​​ർ​​ക്കും പ്ര​​തി​​രോ​​ധ​മ​​രു​​ന്ന് കു​​ത്തി​​വ​​യ്ക്കും. ഇ​​തി​​നു​ പു​​റ​​മെ നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ളി​​ലെ വീ​​ടി​​നു പു​​റ​​ത്തു​കൊ​​ണ്ടു​​പോ​​യി കെ​​ട്ടു​​ന്ന പ​​ശു, ആ​​ട് തു​​ട​​ങ്ങി​​യ വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ൾ​​ക്കും ഇ​​ന്ന​​ലെ പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ്പെ​​ടു​​ത്തു. 29 പ​​ശു​​ക്ക​​ൾ​​ക്കും 35 ആ​​ടു​​ക​​ൾ​​ക്കും പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ്പെ​​ടു​​ത്ത​​താ​​യി വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. ഷൈ​​ല​​കു​​മാ​​ർ പ​​റ​​ഞ്ഞു.