മഴ ബാധിച്ചില്ല; ക​ല്ല​റ​യി​ൽ പൊ​ന്നു​വി​ള​യും
Monday, August 8, 2022 11:46 PM IST
ക​​ടു​​ത്തു​​രു​​ത്തി: അ​​പ്പ​​ർ​കു​​ട്ട​​നാ​​ട്ടി​​ലെ നെ​​ല്ല​​റ​​യാ​​യ ക​​ല്ല​​റ​​യി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ ഇ​​ക്കു​​റി പൊ​​ന്നു​​വി​​ള​​യും. ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ചക്കാ​​ല​​മാ​​യി പെ​​യ്ത ശ​​ക്ത​​മാ​​യ മ​​ഴ​​യെ​ത്തു​​ട​​ർ​​ന്ന് തോ​​ടു​​ക​​ളി​​ലും പു​​ഴ​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നി​​രു​​ന്നു​​വെ​​ങ്കി​​ലും കൃ​​ഷി​​യെ ബാ​​ധി​​ച്ചി​​ല്ല. അ​​പൂ​​ർ​​വം ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ മ​​ട വീ​​ഴ്ച്ച​​യു​​ണ്ടാ​​യെ​​ങ്കി​​ലും ക​​ർ​​ഷ​​ക​​ർ മ​​ട​​ക​​ളെ​​ല്ലാം ബ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നാ​​ൽ ഒ​​രേ​​ക്ക​​ർ കൃ​​ഷി പോ​​ലും ന​​ശി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യി​​ല്ല.
ക​​ഴി​​ഞ്ഞ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ളാ​​യി തു​​ട​​ർ​​ച്ച​​യാ​​യു​​ണ്ടാ​​കു​​ന്ന പേ​​മാ​​രി​​യി​​ലും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും ക​​ല്ല​​റ​​യി​​ലെ വി​​രി​​പ്പൂ കൃ​​ഷി വെ​​ള്ളം ക​​യ​​റി ന​​ശി​​ച്ചു പോ​​കു​​ന്ന അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു. 2018 ൽ 2000 ​​ഏ​​ക്ക​​റും 2019 - 1500, 2020 - 600, 2021 - 500 ഏ​​ക്ക​​ർ എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു വ​​ർ​​ഷ​​കാ​​ല​​ത്തെ നെ​​ൽ​​കൃ​​ഷി ന​​ശി​​ച്ച​​തി​​ന്‍റെ ക​​ണ​​ക്ക്. കു​​ട്ട​​നാ​​ട് പാ​​ക്കേ​​ജി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യും കേ​​ന്ദ്ര - സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ദു​​ര​​ന്ത​​നി​​വാ​​ര​​ണ ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ചു പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​ടെ പു​​റം ബ​​ണ്ടു​​ക​​ൾ സ്ഥാ​​പി​​ച്ചി​​രു​​ന്നു.
കൂ​​ടാ​​തെ കാ​​ര്യ​​ക്ഷ​​മ​​മാ​​യ പ​​ന്പു​​ക​​ൾ സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നാ​​ൽ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ​നി​​ന്നും യ​​ഥാ​​സ​​മ​​യം വെ​​ള്ളം വ​​റ്റി​​ക്കാ​​നും സാ​​ധി​​ച്ചു. മോ​​ട്ടോ​​റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു പു​​റ​​ത്തേ​​ക്ക് വെ​​ള്ളം പ​​ന്പ് ചെ​​യ്യു​​ന്ന​​ത് ന​​ട​​ന്ന​​തി​​നാ​​ൽ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ​​ക്ക് ചു​​റ്റു​​മു​​ള്ള വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റു​​ന്ന​​തും ഒ​​ഴി​​വാ​​ക്കാ​​നാ​​യി.
വി​​രി​​പ്പൂ​കൃ​​ഷി കൂ​​ടു​​ത​​ൽ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ​​തി​​നാ​​ൽ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ നി​​ന്നും ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ണ്ടാ​​ർ പ്ര​​ദേ​​ശ​​ത്തെ ര​​ക്ഷി​​ക്കാ​​നാ​​യെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി തോ​​ട്ടു​​ങ്ക​​ൽ പ​​റ​​ഞ്ഞു. 1500 ഏ​​ക്ക​​റി​​ലാ​​ണ് ഈ ​​വ​​ർ​​ഷം വി​​രി​​പ്പൂ കൃ​​ഷി ഇ​​റ​​ക്കി​​യ​​ത്.
1500 ഏ​​ക്ക​​റി​​ൽ 1000 ഏ​​ക്ക​​ർ പാ​​ടം വ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ട് (ഇ​​രി​​പ്പൂ) കൃ​​ഷി ന​​ട​​ത്തു​​ന്ന പാ​​ട​​ശേ​​ഖ​​ര​​മാ​​ണ്. ആ​​യി​​ര​​ത്തോ​​ളം ക​​ർ​​ഷ​​ക​​രാ​​ണ് വി​​വി​​ധ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​യി വി​​രി​​പ്പ് കൃ​​ഷി​​യി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. പു​​തു​​ക്ക​​രി, പോ​​ത്ത​​ൻ​​മാ​​ലി, അ​​ന​​ച്ചാ​​ൻ​​കു​​ഴി, മു​​ണ്ടാ​​ർ - 110, ക​​ങ്ങ​​ഴ - എ​​ട്ട്, പു​​ല​​യ കോ​​ള​​നി, പ​​റ​​ന്പ​​ൻ - 54, പ​​റ​​ന്പ​​ൻ എ​​ന്നീ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​ണ് വി​​രി​​പ്പ് കൃ​​ഷി ന​​ട​​ത്തി​​യ​​ത്.
മ​​ട​​വീ​​ഴ്ച സാ​​ധാ​​ര​​ണ ഉ​​ണ്ടാ​​കാ​​റു​​ള്ള അ​​ടി​​മ​​ത്ര​​ക്ക​​രി, വ​​ട്ട​​മ​​റ്റം പ​​ടി​​ഞ്ഞാ​​റേ​​പ്പു​​റം, വെ​​ന്ത​​ക​​രി വ​​ട​​ക്ക്, ക​​ങ്ങ​​ഴ - എ​​ട്ട്, മു​​ണ്ടാ​​ർ - 12, പോ​​ത്ത​​ൻ​​മാ​​ലി പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ​​യെ​​ല്ലാം പു​​റം​​ബ​​ണ്ട് നേ​​ര​​ത്തെ​​ത​​ന്നെ ബ​​ല​​പ്പെ​​ടു​​ത്ത​​യി​​രു​​ന്ന​​താ​​യി ക​​ല്ല​​റ കൃ​​ഷി ഓ​​ഫീ​​സ​​ർ ജോ​​സ​​ഫ് ജെ​​ഫ്രി അ​​റി​​യി​​ച്ചു.