വൈ​​ക്കം - വെ​​ച്ചൂ​​ർ റോ​​ഡി​​ലെ അ​ട​ച്ച കു​ഴി​ക​ൾ വീ​ണ്ടും രൂ​പ​പ്പെ​ട്ടു
Wednesday, July 6, 2022 11:42 PM IST
വൈ​​ക്കം: കു​​ണ്ടും കു​​ഴി​​യു​​മാ​​യി ത​​ക​​ർ​​ന്ന് ഗ​​താ​​ഗ​​തം ദു​​ഷ്ക​​ര​​മാ​​യി​​ത്തീ​​ർ​​ന്ന വൈ​​ക്കം - വെ​​ച്ചൂ​​ർ റോ​​ഡി​​ലെ കു​​ഴി​​ക​​ൾ അ​​ട​​ച്ച് ടാ​​ർ ചെ​​യ്ത ഭാ​​ഗ​​ങ്ങ​​ൾ പൊ​​ളി​​ഞ്ഞു. വ​​ൻ ഗ​​ർ​​ത്ത​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ട്ട റോ​​ഡി​​ൽ അ​​റ്റ​​കു​റ്റ​പ്പ​​ണി ന​​ട​​ത്തി ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി 1,68,00000 രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്.

റോ​​ഡി​​ൽ വ​​ലി​​യ ഗ​​ർ​​ത്ത​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ട്ട ഭാ​​ഗ​​ങ്ങ​​ൾ മെ​​റ്റ​​ൽ നി​​റ​​ച്ച് ഉ​​റ​​പ്പി​​ച്ച് റീ ​​ടാ​​റിം​​ഗ് ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ന​​ത്ത മ​​ഴ​​യി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ ഓ​​ടി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് റോ​​ഡി​​ൽ വീ​​ണ്ടും കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

റോ​​ഡി​​ലെ കു​​ഴി​​ക​​ള​​ട​​ച്ച് ഗ​​താ​​ഗ​​തം സു​​ര​​ക്ഷി​​ത​​മാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.