മു​ങ്ങി​മ​രി​ച്ചു
Thursday, June 30, 2022 10:17 PM IST
മു​ണ്ട​ക്ക​യം: മ​ണി​മ​ല​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ച മ​ധ്യ​വ​യ​സ്ക​നെ തി​രി​ച്ച​റി​ഞ്ഞു. കോ​ട്ട​യം, പ​ട്ടി​ത്താ​നം വ​ട്ട​മു​ക​ളേ​ൽ സ​ണ്ണി മാ​ത്യു (56)വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ചാ​ച്ചി​ക​വ​ല ചെ​ക്ക്ഡാ​മി​ൽ​നി​ന്നു ചൊ​വ്വാ​ഴ്ച രാ​ത്രി ക​ണ്ടെ​ത്തി​യ​ത്. മു​ണ്ട​ക്ക​യം ഉ​പ്പു​നീ​റ്റു​ക​യ​ത്തി​ന്‍റെ മ​റു​ക​ര​യി​ൽ രാ​ത്രി ഏ​ഴോ​ടെ കു​ളി​ച്ചുകൊ​ണ്ടി​രു​ന്ന​വ​രാ​ണ് ഒ​രാ​ൾ ഒ​ഴു​കിപ്പോ​കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ത്രി 9.30ന് ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല.
പൂ​ഞ്ഞാ​ർ പ​ന​ച്ചി​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ത​ടി​മി​ല്ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് സ​ണ്ണി. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: സോ​ജി, മ​രി​യ (ഡ​ൽ​ഹി).