ബ്യൂട്ടി വന്നു, ലൈഫ് ഈസ് ബ്യൂട്ടിഫുൾ!
Tuesday, June 28, 2022 11:40 PM IST
ക​​​​​ടു​​​​​ത്തു​​​​​രു​​​​​ത്തി: അ​​​​​വ​​​​​ധി​​​​​ക്കു നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ കൗ​​തു​​ക​​ത്തി​​നു കു​​​​​തി​​​​​ര​​​​​യെ വാ​​​​​ങ്ങി, ഇ​​പ്പോ​​ൾ യാ​​​​​ത്ര കു​​​​​തി​​​​​ര​​​​​പ്പു​​​​​റ​​​​​ത്താ​​​​​ക്കി​​​. വി​​​​​ദേ​​​​​ശ മ​​​​​ല​​​​​യാ​​​​​ളി​​​​​യും കു​​​​​ടും​​​​​ബ​​​​​വു​​വു​​മാ​​ണ് കു​​തി​​ര സ​​വാ​​രി​​യി​​ലൂ​​ടെ നാ​​ട്ടു​​കാ​​രു​​ടെ ശ്ര​​ദ്ധ നേ​​ടു​​ന്ന​​ത്. ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ൽ ന​​​​​ഴ്സാ​​​​​യി ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന പാ​​​​​ഴു​​​​​ത്തു​​​​​രു​​​​​ത്ത് കു​​​​​ന്ന​​​​​ശേ​​​​​രി ബോ​​​​​ബ​​​​​ൻ ജോ​​​​​ണും കു​​​​​ടും​​​​​ബ​​​​​വു​​​​​മാ​​​​​ണ് നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ കൗ​​​​​തു​​​​​ക​​​​​ത്തി​​​​​നാ​​​​​യി കു​​​​​തി​​​​​ര​​​​​യെ വാ​​​​​ങ്ങി​​​​​യ​​​​​ത്. ഇ​​​​​വി​​​​​ട​​​​​ത്തെ ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ടു​​​​​ന്പോ​​​​​ൾ കു​​​​​തി​​​​​ര​​​ സ​​​​​വാ​​​​​രി ത​​​​​ന്നെ​​​​​യാ​​​​​ണ് ലാ​​​​​ഭ​​​​​മെ​​ന്നു ​​​ബോ​​ബ​​​​​ൻ പ​​​​​റ​​​​​യു​​​​​ന്നു. നാ​​​​​ട്ടി​​​​​ലെ​​​​​ത്തു​​​​​ന്പോ​​​​​ൾ കാ​​​​​ഴ്ച​​​​​ക​​​​​ൾ ആ​​​​​സ്വ​​​​​ദി​​​​​ക്കാ​​​​​ൻ കു​​​​​തി​​​​​ര​​​​​പ്പു​​​​​റ​​​​​ത്തു പോ​​​​​യാ​​​​​ലോ​​​​​യെ​​​​​ന്ന ചി​​​​​ന്ത ബോ​​​​​ബ​​​​​നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

കു​​ട്ടി​​ക​​ൾ​​ക്കും ഹ​​രം

കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും സ​​ന്തോ​​ഷം. ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​രി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ഏ​​​​​ഴു വ​​​​​യ​​​​​സു​​ള്ള കു​​​​​തി​​​​​ര​​​​​യെ വാ​​​​​ങ്ങി​​യ​​​​​ത്. ബ്യൂ​​​​​ട്ടി​​​​​യെ​​ന്നു പേ​​രി​​ട്ടു. കു​​​​​തി​​​​​ര​​​​​യെ ന​​​​​ൽ​​​​​കി​​​​​യ വീ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ചു തൊ​​​​​ടു​​​​​പു​​​​​ഴ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ജാ​​​​​സി​​​​​നെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി ഒ​​​​​പ്പം കൂ​​​​​ട്ടി. ഓ​​​​​ഗ​​​​​സ്റ്റ് അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ മ​​​​​ട​​​​​ങ്ങി​​​​​പ്പോ​​​​​കും​​​​​വ​​​​​രെ താ​​​​​ൻ ​​​ത​​​​​ന്നെ കു​​​​​തി​​​​​ര​​​​​യെ പ​​​​​രി​​​​​പാ​​​​​ലി​​​​​ക്കു​​​​​മെ​​​​​ന്നും തു​​​​​ട​​​​​ർ​​ന്നു ബ​​​​​ന്ധു​​​​​വി​​​​​നു കൈ​​​​​മാ​​​​​റു​​​​​മെ​​​​​ന്നും ബോ​​​​​ബ​​​​​ൻ പ​​​​​റ​​​​​യു​​​​​ന്നു.

ഭാ​​​​​ര്യ ബി​​​​​ന്നി, മ​​​​​ക്ക​​​​​ളാ​​​​​യ 11-ാം ക്ലാ​​​​​സ്‌ വി​​​​​ദ്യാ​​​​​ർ​​​​​ഥി അ​​​​​ന്നാ​​​​​ലി​​​​​സ, ഒ​​​​​ന്പ​​​​​താം ക്ലാ​​​​​സ്‌ വി​​​​​ദ്യാ​​​​​ർ​​​​​ഥി സി​​​​​ൻ​​​​​ഡ്രി​​​​​ല്ല, അ​​​​​ഞ്ചാം ക്ലാ​​​​​സ്‌ വി​​​​​ദ്യാ​​​​​ർ​​​​​ഥി ഗ​​​​​ബ്രി​​​​​യേ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ് ബോ​​​​​ബ​​​​​ൻ കു​​​​​തി​​​​​ര​​​​​സ​​​​​വാ​​​​​രി ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. ആ​​​​​രെ​​​​​ങ്കി​​​​​ലും ഒ​​​​​രാ​​​​​ൾ കു​​​​​തി​​​​​ര​​​​​പ്പു​​​​​റ​​​​​ത്തു യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്പോ​​​​​ൾ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ ഒ​​​​​പ്പം ന​​​​​ട​​​​​ക്കും. ഇ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു തു​​​​​ട​​​​​ക്ക​​​​​മെ​​​​​ങ്കി​​​​​ലും ഇ​​​​​പ്പോ​​​​​ൾ കു​​​​​ട്ടി​​​​​ക​​​​​ൾ ത​​​​​നി​​​​​ച്ചു കു​​​​​തി​​​​​ര സ​​​​​വാ​​​​​രി ന​​​​​ട​​​​​ത്തും.
മു​​​​​തി​​​​​ര, പു​​​​​ല്ല്, ഓ​​​​​ഡ്സ്, ബാ​​​​​ർ​​​​​ലി എ​​​​​ന്നി​​​​​വ​​​​​യൊ​​​​​ക്കെ​​​​​യാ​​​​​ണ് ബ്യൂ​​​​​ട്ടി​​​​​യു​​​​​ടെ ഭ​​​​​ക്ഷ​​​​​ണം.