ആ​ക്ര​മി​ച്ച​തു പു​ലി​യോ...‍? പ​ശു​ക്കു​ട്ടി ച​ത്ത നി​ല​യി​ൽ
Saturday, June 25, 2022 11:37 PM IST
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പു​ലി​പ്പേ​ടി വി​ട്ടു​മാ​റാ​തെ ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റ്. ഇ​ഡി​കെ ഡി​വി​ഷ​നി​ലെ ജോ​മോ​ൻ വ​ലി​യ​പ​ട​ത്തി​ന്‍റെ പ​ശു​ക്കു​ട്ടി​യാ​ണ് അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത​ത്. തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ രാ​വി​ലെ അ​ഴി​ച്ചു​വി​ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. പ​ശു​ക്കി​ടാ​രി​യു​ടെ പ​കു​തി​ഭാ​ഗം ഭ​ക്ഷി​ച്ച നി​ല​യി​ലു​മാ​ണ്. ക​ഴു​ത്തി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. അ​തേ​സ​മ​യം, ആ​ക്ര​മി​ച്ച​തു പൂ​ച്ച​പ്പു​ലി​യാ​കാ​മെ​ന്നാ​ണ് വ​ന​പാ​ല​ക​ർ ന​ൽ​കു​ന്ന സൂ​ച​ന.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ജോ​മോ​ന്‍റെ മ​റ്റൊ​രു പ​ശു​ക്കി​ടാ​വി​നെ​യും വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചു കൊ​ന്നി​രു​ന്നു. എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ ഒ​രു പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​ണ് പ​ശു വ​ള​ർ​ത്ത​ൽ. എ​സ്റ്റേ​റ്റി​ൽ​നി​ന്നു​കി​ട്ടു​ന്ന വ​രു​മാ​നം​കൊ​ണ്ട് ജീ​വി​തം മു​ന്നോ​ട്ടു നീ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു വ​ലി​യ ആ​ശ്വാ​സ​മാ​ണ് ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ. അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​യ​തോ​ടെ ഇ​തും വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

ഇ​രു​പ​ത് മൃ​ഗ​ങ്ങ​ൾ

ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തി​നി​ടെ ഇ​ഡി​കെ, കൊ​മ്പു​കു​ത്തി, ചെ​ന്നാ​പ്പാ​റ, ക​ട​മാ​ൻ​കു​ളം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി വ​ള​ർ​ത്തു നാ​യ്ക്ക​ളും പ​ശു​ക്ക​ളും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം മൃ​ഗ​ങ്ങ​ളെ​യാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചു കൊ​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​ഡി​കെ ര​ണ്ടാം ഡി​വി​ഷ​നി​ൽ പ​ശു​ക്കി​ടാ​വി​നെ സ​മാ​ന​മാ​യ രീ​തി​യി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ വ​നം​വ​കു​പ്പ് മേ​ഖ​ല​യി​ൽ കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും പു​ലി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല.

പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​നാ​യി പ്ര​ദേ​ശ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​തി​ലും പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തു തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.