ക​​ന്യാ​​സു​​ര​​ക്ഷ കബളിപ്പിക്കൽ! സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നു ജി​​ല്ലാ ക​​ള​​ക്ട​​ർ
Sunday, May 29, 2022 1:38 AM IST
കോ​​ട്ട​​യം: മു​​ൻ രാഷ്‌ട്രപ​​തി കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റ് കേ​​ന്ദ്രീ​​ക​​രി​​ച്ച് ആ​​രം​​ഭി​​ച്ച ക​​ന്യാ​​സു​​ര​​ക്ഷ പ​​ദ്ധ​​തി എ​​ന്ന ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ചു സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നു ജി​​ല്ലാ ക​​ള​​ക്ട​​ർ പി.​​കെ. ജ​​യ​​ശ്രീ. ഇ​​ന്ന​​ലെ ക​​ള​​ക്ട​​ർ പി.​​കെ. ജ​​യ​​ശ്രീ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ജി​​ല്ലാ വി​​ക​​സ​​ന സ​​മി​​തി യോ​​ഗ​​ത്തി​​ലാ​​ണ് ക​​ള​​ക്ട​​റു​​ടെ ഉ​​റ​​പ്പ്.

1997ൽ ​​ആ​​രം​​ഭി​​ച്ച ക​​ന്യാ​​സു​​ര​​ക്ഷ പ​​ദ്ധ​​തി​​യി​​ൽ ചേ​​രു​​ന്ന പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കു കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ 20,000 രൂ​​പ ല​​ഭി​​ക്കു​​മെ​​ന്നും കൂ​​ടാ​​തെ വി​​വാ​​ഹ​​സ​​മ​​യ​​ത്തു പ്ര​​ത്യേ​​ക ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കു​​മെ​​ന്നും ഉ​​റ​​പ്പു ന​​ൽ​​കി​​യാ​​ണ് ജി​​ല്ല​​യി​​ലെ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ള്ള മാ​​താ​​പി​​താ​​ക്ക​​ളെ മു​​ഴു​​വ​​ൻ പ​​ദ്ധ​​തി​​യി​​ൽ ചേ​​ർ​​ത്ത​​ത്. എ​​ന്നാ​​ൽ, കാ​​ലാ​​വ​​ധി എ​​ത്തി​​നി​​ൽ​​ക്കു​​ന്പോ​​ൾ പ​​ല​​ർ​​ക്കും ആ​​റാ​​യി​​രം രൂ​​പ പോ​​ലും ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി ഉ​​യ​​ർ​​ന്നു ക​​ഴി​​ഞ്ഞു.

ഇക്കാര്യം ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നു വിഷയം ജി​​ല്ലാ വി​​ക​​സ​​ന സ​​മി​​തി യോ​​ഗ​​ത്തി​​ൽ എത്തുകയായിരുന്നു. തോ​​മ​​സ് ചാ​​ഴി​​ക്കാ​​ട​​ൻ എം​​പി​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ഏ​​റ്റൂ​​മാ​​നൂ​​ർ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​മാ​​യി​​രു​​ന്ന സി​​ബി വെ​​ട്ടൂ​​രാ​​ണ് വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

തെറ്റിദ്ധരിപ്പിച്ച പദ്ധതി

കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ൻ രാ​​ഷ്‌​​ട്ര​​പ​​തി​​യാ​​യ സ​​മ​​യ​​ത്ത് അ​​ദ്ദേ​​ഹ​​ത്തോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി​​ട്ടാ​​ണ് പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ച​​തെ​​ന്നും താ​​നു​​ൾ​​പ്പെ​​ടെ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും വീ​​ടു​​ക​​ൾ തോ​​റും ക​​യ​​റി​​യി​​റ​​ങ്ങി ആ​​ളു​​ക​​ളെ ചേ​​ർ​​ത്ത​​താ​​ണെ​​ന്നും ജ​​ന​​ത്തെ ക​​ബ​​ളി​​പ്പി​​ക്ക​​രു​​തെ​​ന്നും അ​​ദ്ദേ​​ഹം യോ​​ഗ​​ത്തി​​ൽ ആവശ്യപ്പെട്ടു.

സ​​ർ​​ക്കാ​​രി​​ന്‍റെ പ​​ദ്ധ​​തി​​യാ​​ണെ​​ന്നു തെ​​റ്റി​​ദ്ധ​​രി​​ച്ചാ​​ണ് ഇ​​വ​​രെ​​ല്ലാം ചേ​​ർ​​ന്ന​​ത്. 20,000 രൂ​​പ കൊ​​ടു​​ക്കു​​മെ​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്തി​​ട്ടു നി​​ല​​വി​​ൽ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ വെ​​റും ആ​​റാ​​യി​​രം രൂ​​പ മാ​​ത്ര​​മാ​​ണ് കൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്. ഇ​​ത് ജ​​ന​​ത്തോ​​ടു ചെ​​യ്യു​​ന്ന വ​​ഞ്ച​​ന​​യാ​​ണ്. ഇ​​തി​​നെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ച്ചു ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും സി​​ബി വെ​​ട്ടൂ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. തു​​ട​​ർ​​ന്നു ജി​​ല്ലാ​​ക​​ള​​ക്ട​​ർ പ​​രാ​​തി​​യെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ച്ചു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ഉ​​റ​​പ്പു ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. 2010 ആ​​യ​​പ്പോ​​ഴേ​​ക്കും 1,36,000 പേർ പദ്ധതിയിൽ ചേർന്നിരുന്നു.

പ​​രാ​​തി​​യു​​മാ​​യി കൂ​​ടു​​ത​​ൽ പേ​​ർ

ഇ​​ന്ന​​ലെ ദീ​​പി​​ക വാ​​ർ​​ത്ത പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തോ​​ടെ കൂ​​ടു​​ത​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ പ​​രാ​​തി​​യു​​മാ​​യി രം​​ഗ​​ത്തവ​​ന്നു​​. പത്രസമ്മേള നം മാത്രമല്ല, വീ​​ടു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങി ചേ​​ർ​​ത്ത​​വ​​രും 20,000 രൂ​​പ ല​​ഭി​​ക്കു​​മെ​​ന്നു​​റ​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു​​വെ​​ന്നും അ​​തി​​ര​​ന്പു​​ഴ കോ​​ട്ട​​യ്ക്കു​​പു​​റം സ്വ​​ദേ​​ശി മാ​​ത്യു പറയുന്നു. ഇ​​ന്നു​​വ​​രെ വ്യ​​ക്ത​​മാ​​യ രേ​​ഖ​​ക​​ളൊ​​ന്നും ന​​ൽ​​കി​​യി​​ട്ടി​​ല്ല.

ഒ​​രു കാ​​ർ​​ഡ് മാ​​ത്ര​​മാ​​ണ് ന​​ൽ​​കി​​യ​​ത്. ജി​​ല്ലാ ക​​ള​​ക്ട​​റേ​​റ്റി​​ൽ ഓ​​ഫീ​​സ് തു​​റ​​ന്നു പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യ​​തും കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ന്‍റെ പേ​​ര് ഉ​​പ​​യോ​​ഗി​​ച്ച​​തു​​മാ​​ണ് പ​​ദ്ധ​​തി​​യി​​ൽ ചേ​​രാ​​ൻ കാ​​ര​​ണ​​ം. ക​​ന്യാ​​സു​​ര​​ക്ഷ പ​​ദ്ധ​​തിക്കായി ഒ​​രു ചാ​​രി​​റ്റ​​ബി​​ൾ സൊ​​സൈ​​റ്റി​​ക്കു ജി​​ല്ലാ ക​​ള​​ക്ട​​റേ​​റ്റി​​ൽ മു​​റി കൊ​​ടു​​ത്ത​​തും രാഷ്‌ട്രപ​​തി​​യു​​ടെ പേ​​ര് ഉപയോഗിച്ചതും ജ​​ന​​ത്തെ ക​​ബ​​ളി​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു​​വെ​​ന്നു സാം​​ജി പ​​ഴ​​യ​​പ​​റ​​ന്പി​​ൽ ആ​​രോ​​പി​​ക്കു​​ന്നു. 260 രൂ​​പ വീ​​തം ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ൾ അ​​ട​​യ്ക്കു​​ന്ന​​വ​​ർ​​ക്ക് 20,000 രൂ​​പ ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​യാ​​യി​​രി​​ക്കു​​മെ​​ന്നും ജ​​നം വി​​ശ്വ​​സി​​ച്ചു അ​​ല്ലെ​​ങ്കി​​ൽ വി​​ശ്വ​​സി​​പ്പി​​ച്ചാ​​ണ് ക​​ബ​​ളി​​പ്പി​​ക്ക​​ൽ ന​​ട​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ആരോപിച്ചു.