ബേ​​ക്ക​​റി ഉ​​ട​​മ​​യെ​​ ആ​​ക്ര​​മി​​ച്ച സം​​ഭ​​വം​​! പ്ര​​തി​​ക​​ൾ​​ക്കാ​​യി തെരച്ചിൽ
Friday, May 27, 2022 1:48 AM IST
വൈ​​ക്കം: ബ​​ണ്ണി​​ലെ ക്രീ​​മി​​നെ ചൊ​​ല്ലി​​യു​​ണ്ടാ​​യ ത​​ർ​​ക്ക​​ത്തെ​ത്തു​ട​​ർ​​ന്ന് യു​​വാ​​ക്ക​​ൾ ബേ​​ക്ക​​റി ഉ​​ട​​മ​​യെ​​യും കു​​ടും​​ബ​​ത്തെ​​യും ആ​​ക്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ക​​ൾ​​ക്കാ​​യി അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി. ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ അ​​ക്ര​​മി സം​​ഘ​​ത്തി​​ലൊ​​രാ​​ളെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി വൈ​​ക്കം താ​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ​നി​​ന്ന് റ​​ഫ​​ർ ചെ​​യ്തെ​​ങ്കി​​ലും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​യ പോ​​ലീ​​സി​​ന് അ​​വ​​രെ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. യു​​വാ​​ക്ക​​ളു​​ടെ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളും സ്വി​​ച്ച്ഡ് ഓ​​ഫാ​​ണ്.

നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളാ​​യ യു​​വാ​​ക്ക​​ൾ പെ​​ട്ടെ​​ന്നു​​ണ്ടാ​​യ പ്ര​​കോ​​പ​​ന​​ത്തി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​താ​​ണെ​​ന്നും ഇ​​വ​​രാ​​രും മു​​ന്പ് ഒ​​രു കേ​​സി​​ലും ഉ​​ൾ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നും ഇ​വ​​ർ​​ക്ക് ക്രി​​മി​​ന​​ൽ പ​​ശ്ചാ​​ത്ത​​ല​​മി​​ല്ലെ​​ന്നും പോ​​ലീ​​സ് പ​​റ​​യു​​ന്നു. താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പ​​ത്തെ ബേ​​ക്ക​​റി​​യി​​ൽ ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്. സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ട​​യി​​ലെ സ്റ്റൂ​​ളി​​ലി​​രു​​ന്ന് ചാ​​യ കു​​ടി​​ച്ചി​​രു​​ന്ന വ​​യോ​​ധി​​ക​​നും ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റി​​രു​​ന്നു. സം​​ഘ​​ർ​​ഷ​​ത്തി​​ൽ അ​​ക്ര​​മി സം​​ഘ​​ത്തി​​നും പ​​രി​​ക്കേ​​റ്റു.

വൈ​​ക്കം താ​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പ​​ത്തെ ബേ​​ക്ക​​റി ഉ​​ട​​മ മു​​ട്ട​​ത്തേ​​ഴ​​ത്ത് ശി​​വ​​കു​​മാ​​ർ (ഉ​​ണ്ണി-53), ഭാ​​ര്യ ക​​വി​​ത (44), മ​​ക്ക​​ളാ​​യ കാ​​ശി​​നാ​​ഥ് (17), സി​​ദ്ധി​​വി​​നാ​​യ​​ക് ഉ​​ണ്ണി (12) വൈ​​ക്കം ആ​​ലു​​ങ്ക​​ൽ വേ​​ലാ​​യു​​ധ​​ൻ (95) എ​​ന്നി​​വ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. കൈ​​യ്ക്കും ഇ​​ടു​​പ്പി​​നും ഒ​​ടി​​വു പ​​റ്റി​​യ വേ​​ലാ​​യു​​ധ​​ൻ വൈ​​ക്കം താ​​ലൂക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ബേ​​ക്ക​​റി​​യി​​ൽ ചാ​​യ കു​​ടി​​ക്കാ​​നെ​​ത്തി​​യ യു​​വാ​​ക്ക​​ളി​​ലൊ​​രാ​​ൾ വാ​​ങ്ങി​​യ ബ​​ണ്ണി​​ലെ ക്രീ​​മി​​നെ ചൊ​​ല്ലി​​യാ​​ണ് ത​​ർ​​ക്ക​​മു​​ണ്ടാ​​യ​​ത്.

ഈ ​​സ​​മ​​യം ക​​ട​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ക​​ട​യു​ട​​മ​​യു​​ടെ ഭാ​​ര്യ ക​​വി​​ത യു​​വാ​​ക്ക​​ളെ അ​​നു​​ന​​യി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. എ​ന്നാ​ൽ, യു​​വാ​​ക്ക​​ൾ ഭ​​ർ​​ത്താ​​വ് ശി​​വ​​കു​​മാ​​റി​​നെ​​യും ത​​ല​​യ്ക്ക് മേ​​ജ​​ർ ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞു വി​​ശ്ര​​മി​​ക്കു​​ന്ന ത​​ന്നെ​​യും മ​​ക്ക​​ളെ​​യും ആ​​ക്ര​​മി​​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​​വി​​ത പ​​റ​​ഞ്ഞു. ക​​ട​​യി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​വ​​ർ മ​​റ​​വ​​ൻ​​തു​​രു​​ത്ത് പാ​​ലാം​​ക​​ട​​വ് സ്വ​​ദേ​​ശി​​ക​​ളാ​​ണെ​​ന്ന് പ​​റ​​യുന്നു.