കോ​​ട്ട​​യം ര​​ജി​​സ്ട്രേ​​ഷ​​ൻ കോം​​പ്ല​​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 25, 2022 11:19 PM IST
കോ​​ട്ട​​യം: ആ​​ധാ​​ര വി​​വ​​ര​​ങ്ങ​​ൾ ഡി​​ജി​​റ്റ​​ൽ രൂ​​പ​​ത്തി​​ലാ​​ക്കു​​ന്ന ന​​ട​​പ​​ടി ആ​​റു ജി​​ല്ല​​ക​​ളി​​ൽ പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​താ​​യി മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ. കോ​​ട്ട​​യം ര​​ജി​​സ്ട്രേ​​ഷ​​ൻ കോം​​പ്ല​​ക്സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും മാ​​ന​​ന്ത​​വാ​​ടി, ഉ​​ളി​​യി​​ൽ, തൃ​​ക്ക​​രി​​പ്പൂ​​ർ സ​​ബ് ര​​ജി​​സ്ട്രാ​​ർ ഓ​​ഫീ​സു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​ന​​വും കോ​​ട്ട​​യ​​ത്ത് നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.
മാ​​ന​​ന്ത​​വാ​​ടി, ഉ​​ളി​​യി​​ൽ, തൃ​​ക്ക​​രി​​പ്പൂ​​ർ എ​​ന്നീ ഓ​​ഫീ​​സു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് മ​​ന്ത്രി നി​​ർ​​വ​​ഹി​​ച്ച​​ത്. ആ​​ധാ​​ര​​പ്പ​​ക​​ർ​​പ്പു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി ല​​ഭ്യ​​മാ​​ക്ക​​ൽ, മു​​ദ്ര​​പ്പ​​ത്ര​​ങ്ങ​​ൾ​​ക്ക് സ​​ന്പൂ​​ർ​​ണ ഇ-​​സ്റ്റാ​​ന്പിം​​ഗ്, കം​​പ്യൂ​​ട്ട​​ർ മു​​ഖേ​​ന ആ​​ധാ​​രം ത​​യാ​​റാ​​ക്ക​​ൽ എ​​ന്നീ ഡി​​ജി​​റ്റ​​ൽ സേ​​വ​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും മ​​ന്ത്രി നി​​ർ​​വ​​ഹി​​ച്ചു. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ, ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, ന​​ഗ​​ര​​സ​​ഭാം​​ഗം റീ​​ബ വ​​ർ​​ക്കി, ര​​ജി​​സ്ട്രേ​​ഷ​​ൻ ജോ​​യി​​ന്‍റ് ഇ​​ൻ​​സ്പെ​​ക്ട​​ർ ജ​​ന​​റ​​ൽ പി.​​കെ. സാ​​ജ​​ൻ കു​​മാ​​ർ, സി ​​ഡി​​റ്റ് ര​​ജി​​സ്ട്രാ​​ർ എ.​​കെ. ജ​​യ​​ദേ​​വ് ആ​​ന​​ന്ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.