കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ക​രു​ത്തേ​കാ​ൻ കെ​എ​സ്ഇ​ബി ത​യാ​ർ: മ​ന്ത്രി
Wednesday, May 25, 2022 10:17 PM IST
കു​റ​വി​ല​ങ്ങാ​ട്: നാ​ണ്യ​വി​ള​ക​ൾ​ക്ക് ന​ന​വ് ന​ൽ​കു​ന്ന​തി​ലൂ​ടെ വി​ള​വ് ആ​റി​ര​ട്ടി വ​ർ​ധി​പ്പി​ക്കാ​നാ​കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കെ​എ​സ്ഇ​ബി എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. 110 കെ​വി​യാ​യി ഉ​യ​ർ​ത്തി​യ കു​റ​വി​ല​ങ്ങാ​ട് സ​ബ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ വൈ​ദ്യു​തി പ്ര​സ​ര​ണ​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ത​ര​ണ മേ​ഖ​ല സ്വ​കാ​ര്യ​വ​ത്ക​ര​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സാ​ന്പ​ത്തി​ക​ഭ​ദ്ര​ത കൈ​വ​രി​ച്ചും ഉ​പ​ഭോ​ക്തൃ​സൗ​ഹാ​ർ​ദ്ദം മെ​ച്ച​പ്പെ​ടു​ത്തി​യും കെ​എ​സ്ഇ​ബി​യെ പൊ​തു​മേ​ഖ​ല​യി​ൽ​ത​ന്നെ നി​ല​നി​ർ​ത്തും. കെ​എ​സ്ഇ​ബി​യു​ടെ വ​ര​വു വ​ർ​ധി​പ്പി​ച്ച് ചെ​ല​വു കു​റ​ച്ച് സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പു വ​രു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ജി​മ്മി, കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ഡോ. ​ബി. അ​ശോ​ക്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി മ​ത്താ​യി, ബെ​ൽ​ജി ഇ​മ്മാ​നു​വേ​ൽ, സൈ​ന​മ്മ ഷാ​ജു, ടി.​കെ. വാ​സു​ദേ​വ​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യാ സ​ജി​കു​മാ​ർ, പ്ര​സ​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ രാ​ജ​ൻ ജോ​സ​ഫ്, ചീ​ഫ് എ​ൻ​ജി​നി​യ​ർ മേ​രി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.