അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണം
Friday, May 20, 2022 11:41 PM IST
ക​​റു​​ക​​ച്ചാ​​ൽ: പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ലെ റോ​​ഡു​​ക​​ളി​​ൽ വാ​​ഹ​​ന ഗ​​താ​​ഗ​​ത​​ത്തി​​ന് ത​​ട​​സ​​മാ​​യി സ്വ​​കാ​​ര്യ​​വ്യ​​ക്തി​​ക​​ൾ കൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ന്ന ക​​ല്ല്, മെ​​റ്റ​​ൽ, മ​​ണ​​ൽ തു​​ട​​ങ്ങി​​യ​​വും മ​​റ്റു​​ള്ള​​വ​​രു​​ടെ സ്വ​​ത്തി​​നും ജീ​​വ​​നും ഭീ​​ഷ​​ണി​​യാ​​കും വി​​ധം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലു​​ള്ള വൃ​​ക്ഷ​​ങ്ങ​​ളും ശി​​ഖ​​ര​​ങ്ങ​​ളും ഉ​​ട​​മ​​ക​​ൾ സ്വ​​ന്തം ചെ​​ല​​വി​​ൽ വെ​​ട്ടി​​മാ​​റ്റ​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം ഉ​​ണ്ടാ​​കു​​ന്ന എ​​ല്ലാ ന​​ഷ്ട​​ങ്ങ​​ൾ​​ക്കും ഉ​​ട​​മ​​ക​​ൾ ത​​ന്നെ​​യാ​​കും ഉ​​ത്ത​​ര​​വാ​​ദി​​യെ​​ന്നും നെ​​ടും​​കു​​ന്നം, ക​​റു​​ക​​ച്ചാ​​ൽ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​മാ​ർ അ​​റി​​യി​​ച്ചു.

പ്രതിഷേധ ധർണ നടത്തി

വാ​​ക​​ത്താ​​നം: പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​ദി​​ന​​ത്തി​​ൽ യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ ആ​​ഹ്വാ​​ന​​പ്ര​​കാ​​രം വി​​നാ​​ശ വി​​ക​​സ​​ന​​ത്തി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​മാ​​യി വാ​​ക​​ത്താ​​നം യു​​ഡി​​എ​​ഫ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​ച​​രി​​ച്ചു.
കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​പി. പു​​ന്നൂ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക് കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സാ​​ജു എം. ​​ഫി​​ലി​​പ്പ് ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ സു​​ധാ കു​​ര്യ​​ൻ, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് മാ​​ത്യു, കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ എ​​ജി പാ​​റ​​പ്പാ​​ട്ട്, മ​​ജു, ര​​മേ​​ശ് ന​​ട​​രാ​​ജ​​ൻ, ബീ​​ന കു​​ന്ന​​ത്ത്, ര​​മേ​​ശ് കു​​ന്നേ​​ൽ, സു​​നി​​ൽ പ​​ടി​​ഞ്ഞാ​​റെ പ​​റ​​ന്പി​​ൽ, ജോ​​ജി കാ​​ർ​​മേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.