സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, May 18, 2022 10:35 PM IST
പാ​ലാ: ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ആ​രോ​ഗ്യ​മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ബ്ലോ​ക്ക് പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ് ചെ​യ​ർ​മാ​നും ഉ​ള്ള​നാ​ട് പി​എച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​യ്സി എം. ​ക​ട്ട​പ്പു​റം ക​ണ്‍​വീ​ന​റു​മാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ജോ​സ് കെ. ​മാ​ണി എംപി, മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ, ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​ണ്. 28നാ​ണ് ആ​രോ​ഗ്യ​മേ​ള ന​ട​ത്തു​ന്ന​ത്.

ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു

രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ന​ട​ന്നു​വ​ന്ന ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു. 160 കു​ട്ടി​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​ന്തോ​ഷ് ട്രോ​ഫി മു​ൻ താ​ര​വും കേ​ര​ള ജൂ​ണി​യ​ർ ടീം ​കോ​ച്ചു​മാ​യി​രു​ന്ന സി.​എ​സ്. മാ​മ്മ​ൻ, മാ​ർ ആ​ഗ​സ്തി​നോ​സ് കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി മനോ​ജ് ചീ​ങ്ക​ല്ലേ​ൽ എ​ന്നി​വ​രാ​ണു പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സൗ​ഹൃ​ദ ഫുട്ബോ​ൾ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു ജോ​ർ​ജ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ കാ​യി​കാ​ധ്യാ​പി​ക മെ​ല്ലാ ജോ​സ​ഫ് കോ​ച്ചിം​ഗ് ക്യാ​ന്പി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

മ​ര​ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണം

മ​ര​ങ്ങാ​ട്ടു​പി​ള്ളി: പ്ര​കൃ​തി​ക്ഷോ​ഭ​വും കാ​റ്റും മ​ഴ​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള മ​ര​ങ്ങ​ളും മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളും നീ​ക്കം ചെ​യ്ത് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.