ഗ​​​വ​​​. ഹോ​​​സ്പി​​​റ്റ​​​ൽ- കൊ​​​ച്ചി​​​ട​​​വ​​​ട്ടം റോ​​​ഡ്​​​പുനരുദ്ധാരണത്തിന് തുടക്കമായി
Wednesday, January 26, 2022 12:48 AM IST
കു​​​മ​​​ര​​​കം: ദീ​​​ർ​​​ഘ​​കാ​​​ല​​​മാ​​​യി ത​​​ക​​​ർ​​​ന്നു കി​​​ട​​​ന്നി​​​രു​​​ന്ന ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹോ​​​സ്പി​​​റ്റ​​​ൽ- കൊ​​​ച്ചി​​​ട​​​വ​​​ട്ടം റോ​​​ഡി​​​ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ൾ മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷി​​​യേ​​​റ്റീ​​​വ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി 28 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​മാ​​​ണ് മ​​​ന്ത്രി നി​​​ർ​​​വ​​ഹി​​​ച്ച​​​ത്.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ധ​​​ന്യ സാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം കെ.​​​വി. ബി​​​ന്ദു, പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​കെ. ജോ​​​ഷി, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം ദി​​​വ്യ ദാ​​​മോ​​​ദ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. പ​​​ദ്ധ​​​തി യ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്ന​​​ത്തോ​​​ടെ കു​​​മ​​​ര​​​ക​​​ത്തി​​​ന്‍റെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നും ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹോ​​​സ്പി​​​റ്റി​​​ലേ​​​ക്ക് വേ​​​ഗ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ക​​​ഴി​​​യും.