എ​​സ്ആ​​ർ​​സി ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ്രോ​​ഗ്രാം; അ​​പേ​​ക്ഷ 31 വ​​രെ
Friday, January 21, 2022 1:05 AM IST
കോ​​ട്ട​​യം: സ്റ്റേ​​റ്റ് റി​​സോ​​ഴ്സ് സെ​​ന്‍റ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള എ​​സ്ആ​​ർ​​സി ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജ് ജ​​നു​​വ​​രി സെ​​ഷ​​നി​​ൽ ന​​ട​​ത്തു​​ന്ന സാ​​മൂ​​ഹി​​ക വി​​ക​​സ​​ന​​ത്തി​​ലു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ്രോ​​ഗ്രാ​​മി​​ന് 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം. കാ​​ലാ​​വ​​ധി ആ​​റു​​മാ​​സം. പ​​ത്താം​​ക്ലാ​​സ് പാ​​സാ​​യ 18 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് www.srccc.in എ​​ന്ന വെ​​ബ്‌​സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. ബി​​ഷ​പ് വ​​യ​​ലി​​ൽ മെ​​മ്മോ​​റി​​യ​​ൽ ഹോ​​ളി​​ക്രോ​​സ് കോ​​ള​​ജ് -9400624548, ശ്രീ ​​ശ​​ബ​​രീ​​ശാ കോ​​ള​​ജ് മു​​ണ്ട​​ക്ക​​യം -8590885174 എ​​ന്നീ സ്റ്റ​​ഡി സെ​​ന്‍റ​റു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം.

പ്ര​​തി​​ജ്ഞാ മ​​ത്സ​​രം

കോ​​ട്ട​​യം: ജി​​ല്ലാ ചൈ​​ൽ​​ഡ് ലൈ​​നി​​ന്‍റെ​​യും വി​​ജ​​യ​​പു​​രം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 12-ാം ക്ലാ​​സു വ​​രെ​​യു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കാ​​യി ന്ധ​​പ്രോ​​മി​​സ്ന്ധ എ​​ന്ന പേ​​രി​​ൽ പ്ര​​തി​​ജ്ഞാ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും. ബാ​​ലി​​കാ ദി​​ന​​ത്തി​​ൽ ചൊ​​ല്ലാ​​വു​​ന്ന പ​​ര​​മാ​​വ​​ധി ഒ​​രു മി​​നി​​റ്റ് ദൈ​​ർ​​ഘ്യ​​മു​​ള്ള പ്ര​​തി​​ജ്ഞാ വീ​​ഡി​​യോ​​ക​​ൾ നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ന്പാ​​യി 9400809911 എ​​ന്ന വാ​​ട്സ്ആ​​പ്പ് ന​​ന്പ​​റി​​ൽ അ​​യ​​ക്ക​​ണം. വീ​​ഡി​​യോ​​യ്ക്കൊ​​പ്പം മ​​ത്സ​​രാ​​ർ​​ഥി​​യു​​ടെ പേ​​ര്, സ്കൂ​​ൾ, ക്ലാ​​സ് എ​​ന്നി​​വ​​യും ചേ​​ർ​​ക്ക​​ണം. 9961227833, 9605365605.