. ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണം
Monday, January 17, 2022 10:30 PM IST
പാ​ലാ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ലാ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലാ​യി​ലെ മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍​ഡു​ക​ള്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​ത് ത​ട​യു​വാ​ന്‍ ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കു​റ​ച്ചു​കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വം പു​ല​ര്‍​ത്ത​ണ​മെ​ന്നും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ർ.​വി. ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ലാ: പ്രൈ​വ​റ്റ് സ്റ്റാ​ന്‍​ഡ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്നു മു​ഴു​വ​ന്‍​സ​മ​യ വാ​ച്ച​ര്‍​മാ​രെ​യും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രെ​യും ഇ​വി​ട​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കു​ക​യും രാ​ത്രി​യും പ​ക​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ പ്ര​ഫ.​സ​തീ​ശ് ചൊ​ള്ളാ​നി ആ​വ​ശ്യ​പ്പെ​ട്ടു.