ജ​​ലാ​​ശ​​യ​​ങ്ങ​ളിൽ പോ​​ള തി​​ങ്ങി​​; വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യ്ക്കു തി​​രി​​ച്ച​​ടി
Friday, January 14, 2022 11:23 PM IST
കു​​മ​​ര​​കം: ക്രി​​സ്മ​​സ്-​പു​​തു​​വ​​ത്സ​​ര സീ​​സ​​ണോ​​ടു​​കൂ​​ടി വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യ്ക്ക് കൈ​​വ​​ന്ന പു​​ത്ത​​ൻ പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്കു തി​​രി​​ച്ച​​ടി​​യാ​​യി ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ൽ തി​​ങ്ങി​നി​​റ​​ഞ്ഞു പോ​​ള. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ നി​​ന്നും വി​​ഭി​​ന്ന​​മാ​​യി ഇ​​ക്കു​​റി വ​​ള​​രെ നേ​​ര​​ത്തെ​ത​​ന്നെ വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ലും അ​​നു​​ബ​​ന്ധ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലും പോ​​ള തി​​ങ്ങി​​നി​​റ​​ഞ്ഞു.

കു​​മ​​ര​​ക​​ത്തെ​​ത്തു​​ന്ന വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യം കാ​​യ​​ൽ, ഉ​​ൾ​​നാ​​ട​​ൻ ജ​​ല​​യാ​​ത്ര​​യാ​​ണ്. ഹൗ​​സ് ബോ​​ട്ടു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള കാ​​യ​​ൽ യാ​​ത്ര​​യും ശി​​ക്കാ​​ര വ​​ള്ള​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള ഉ​​ൾ​നാ​​ട​​ൻ യാ​​ത്ര​​യു​​മാ​​ണ് പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണം. പോ​​ള തി​​ങ്ങി നി​​റ​​ഞ്ഞ​​തി​​നാ​​ൽ ഉ​​ൾ​​നാ​​ട​​ൻ യാ​​ത്ര പൂ​​ർ​​ണ​​മാ​​യും ത​​ട​​സ​​പ്പെ​​ട്ട നി​​ല​​യി​​ലാ​​ണ്. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ പോ​​ള ശ​​ല്യം ദി​​നം​​തോ​​റും വ​​ർ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. മാ​​ർ​​ച്ച് 15ന് ​​ഷ​​ട്ട​​ർ തു​​റ​​ക്കേ​​ണ്ട​​താ​​ണെ​​ങ്കി​​ലും പു​​ഞ്ച​കൃ​​ഷി വൈ​​കി​​യി​​റ​​ക്കി​​യ​​തി​​നാ​​ൽ ഷ​​ട്ട​​ർ തു​​റ​​ക്കാ​​നും വൈ​​കും. അ​​തി​​നാ​​ൽ പോ​​ള ഉ​ന്മൂ​​ല​​നം ചെ​​യ്യു​​ക​​യാ​​ണ് ഏ​​ക മാ​​ർ​​ഗം.

സ​​ർ​​ക്കാ​​ർ ല​​ക്ഷ​​ങ്ങ​​ൾ മു​​ട​​ക്കി വാ​​ങ്ങി​​യ പോ​​ള വാ​​ര​​ൽ യ​​ന്ത്രം എ​​ല്ലാം ത​​ക​​രാ​​റി​​ലാ​​യി ഉ​​പേ​​ക്ഷി​​ച്ച സ്ഥി​​തി​​യി​​ലാ​​ണ്. തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ക്കൊ​​ണ്ട് പോ​​ള​​വാ​​രി മാ​​റ്റു​​ക പ്രാ​​യോ​​ഗി​​ക​​മ​​ല്ല. യ​​ന്ത്ര​ സ​​ഹാ​​യ​​മാ​​ണ് അ​​ഭി​​കാ​​മ്യം. ക​​ഴി​​ഞ്ഞ​വ​​ർ​​ഷം തോ​​ടു​​ക​​ളി​​ലേ​​ക്കു പോ​​ള ക​​യ​​റാ​​തി​​രി​​ക്കാ​​ൻ കെ​​ട്ടി​​യ വേ​​ലി​​ക​​ളെ​​ല്ലാം നാ​​മ​​വ​​ശേ​​ഷ​​മാ​​യി. അ​​വ പു​​ന​​ർ​നി​​ർ​​മി​​ക്കാ​​ൻ ഇ​​നി​​യും വൈ​​ക​​രു​​ത്. പോ​​ള ചീ​​ഞ്ഞ് അ​​ഴു​​കി മ​​ലി​​ന​​മാ​​കു​​ന്ന വെ​​ള്ളം മ​​ത്സ്യ​​സ​​ന്പ​​ത്ത് ന​​ശി​​ക്കു​​ന്ന​​തി​​നും ജ​​ല​​ജ​​ന്യ രോ​​ഗ​​ങ്ങ​​ൾ​​ക്കും കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.