എ​​​​സ്ബി സ്കൂ​​​​ളി​​​​ൽ ക്വി​​​​സ് മ​​​​ത്സ​​​​രം
Wednesday, December 8, 2021 11:59 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​സ്ബി ഹ​​​​യ​​​​ർ​​​​സ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ സെ​​​​ന്‍റ​​​​ർ ഓ​​​​ഫ് എ​​​​ക്സ​​​​ല​​​​ൻ​​​​സി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കൊ​​​​ച്ചു​​​​വീ​​​​ട്ടി​​​​ൽ കു​​​​ഞ്ഞ​​​​മ്മ ടീ​​​​ച്ച​​​​ർ മെ​​​​മ്മോ​​​​റി​​​​യ​​​​ൽ അ​​​​ഖി​​​​ല കേ​​​​ര​​​​ള ക്വി​​​​സ് മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.
മൂ​​​​ന്ന് ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ക്വി​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​ദ്യ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളും ഓ​​​​ണ്‍​ലൈ​​​​നി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രി​​​​ക്കും. ആ​​​​ദ്യ ഘ​​​​ട്ടം 13നും ​​​​ര​​​​ണ്ടാം ഘ​​​​ട്ടം 17നും ​​​​ന​​​​ട​​​​ത്തും. ആ​​​​ദ്യ​​​​ഘ​​​​ട്ട മ​​​​ത്സ​​​ര​​​ത്തി​​​​ൽ ഒ​​​​രു സ്കൂ​​​​ളി​​​​ൽ​​​നി​​​​ന്നും നാ​​​​ലു മു​​​​ത​​​​ൽ 50 വ​​​​രെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.
അ​​​​ഞ്ചാം ക്ലാ​​​​സ് മു​​​​ത​​​​ൽ പ​​​​ത്താം ക്ലാ​​​​സ് വ​​​​രെ പ​​​​ഠി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​മു​​​​ള്ള​​​​ത്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ക്കു​​​​ന്ന ഓ​​​​രോ സ്കൂ​​​​ളി​​​​ലെ​​​​യും ര​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ക്വി​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാം.
ക്വി​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ടം എ​​​​സ്ബി ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ വ​​​​ച്ചാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.