ചൂ​ള​പ്പ​ടി-​ക​ട​മാ​ഞ്ചി​റ-​കൊ​ടി​നാ​ട്ടും​കു​ന്ന് റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​രം ദു​രി​ത​മാ​യി
Thursday, December 2, 2021 10:51 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചൂ​​ള​​പ്പ​​ടി-​​ക​​ട​​മാ​​ഞ്ചി​​റ-​​കൊ​​ടി​​നാ​​ട്ടും​​കു​​ന്ന് റോ​​ഡ് ത​​ക​​ർ​​ന്ന് സ​​ഞ്ചാ​​രം ദു​​രി​​ത​​മാ​​യി. ഈ ​​റോ​​ഡി​​ന്‍റെ ക​​ട​​മാ​​ഞ്ചി​​റ, കൊ​​ടി​​നാ​​ട്ടും​​കു​​ന്ന് ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് റോ​​ഡ് ത​​ക​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ർ റോ​​ഡി​​നെ മ​​ടു​​ക്ക​​മ്മൂ​​ട്-​​കൊ​​ടി​​നാ​​ട്ടും​​കു​​ന്ന് റോ​​ഡു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന റോ​​ഡാ​​ണി​​ത്.
ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ, തൃ​​ക്കൊ​​ടി​​ത്താ​​നം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​ന്ന ഈ ​​റോ​​ഡി​​ന്‍റെ ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലു​​ള്ള ഭാ​​ഗം ടൈ​​ൽ പാ​​കി​​യ​​തി​​നാ​​ൽ സ​​ഞ്ചാ​​ര യോ​​ഗ്യ​​മാ​​ണ്. തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തു പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന ക​​ട​​മാ​​ഞ്ചി​​റ മു​​ത​​ൽ കൊ​​ടി​​നാ​​ട്ടും​​കു​​ന്നു​​വ​​രെ​​യു​​ള്ള ഭാ​​ഗ​​മാ​​ണ് ത​​ക​​ർ​​ച്ച നേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത കാ​​ല​​ങ്ങ​​ളി​​ലു​​ണ്ടാ​​യ മ​​ഴ​​യി​​ൽ റോ​​ഡി​​ന്‍റെ പ​​ല​​ഭാ​​ഗ​​ങ്ങ​​ളും ഒ​​ലി​​ച്ചു പോ​​യ നി​​ല​​യി​​ലാ​​ണ്.
കൊ​​ടി​​നാ​​ട്ടു​​കു​​ന്ന്- കൈ​​ലാ​​ത്തു​​പ​​ടി റോ​​ഡി​​ന്‍റെ പ​​ല ഭാ​​ഗ​​ങ്ങ​​ളും ടാ​​റിം​​ഗ് പൊ​​ളി​​ഞ്ഞും ഗ​​ട്ട​​റു​​ക​​ൾ രൂ​​പ​​പ്പെ​​ട്ടും ത​​ക​​ർ​​ച്ച നേ​​രി​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് സ​​ഞ്ചാ​​രം ദു​​രി​​ത​​മാ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണ്. ഈ ​​റോ​​ഡു​​ക​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ടു​​ന്ന​​ത് പ​​തി​​വാ​​ണ്.