ച​​ങ്ങ​​നാ​​ശേ​​രി പു​​സ്ത​​ക​​മേ​​ള​​യ്ക്ക് അ​​ര​​മ​​ന​​പ്പ​​ടി​​യി​​ൽ തു​​ട​​ക്ക​​മാ​​യി
Wednesday, December 1, 2021 11:50 PM IST
ച​​ങ്ങ​​നാ​​ശേ​​രി:​ അ​​തി​​രൂ​​പ​​ത സം​​രം​​ഭ​​മാ​​യ 29-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി പു​​സ്ത​​ക​​മേ​​ള​​യ്ക്ക് സെ​​ന്‍റ് ജോ​​സ​​ഫ് ഓ​​ർ​​ഫ​​നേ​​ജ് പ്ര​​സ് ആ​ൻ​ഡ് ബു​​ക്ക്സ്റ്റാ​​ളി​​ൽ തു​​ട​​ക്ക​​മാ​​യി. അ​​തി​​രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റയി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ധ്യ​​സ്ഥ​​ൻ ബു​​ക്സ് പു​​തി​​യ​​താ​​യി ഇ​​റ​​ക്കു​​ന്ന തി​​രു​​വി​​താം​കൂ​​റി​​ലെ അ​​ഗ്നി​​ന​​ക്ഷ​​ത്രം ദേ​​വ​​സ​​ഹാ​​യം​​പി​​ള്ള, പെ​​നു​​വേ​​ൽ എ​​ന്നീ പു​​സ്ത​​ക​​ങ്ങ​​ളു​​ടെ പ്ര​​കാ​​ശ​​ന​​വും സ​​ഹാ​​യ​​മെ​​ത്രാ​​ൻ നി​​ർ​​വ​​ഹി​​ച്ചു.

18 വ​​രെ ന​​ട​​ക്കു​​ന്ന പു​​സ്ത​​ക​​മേ​​ള​​യി​​ൽ 100 ല​​ധി​​കം പ്ര​​സാ​​ധ​​ക​​രു​​ടെ പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം പു​​സ്ത​​ക​​ങ്ങ​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ഉ​​ദ്ഘാ​​ട​​ന​​വേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ത്ത എ​​ല്ലാ​വ​​ർ​​ക്കും മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ എ​​ഴു​​തി​​യ പൊ​​ട്ടി ച്ചി​​രി​​ക​​ളു​​ടെ കു​​ടും​​ബം എ​​ന്ന ​പു​​സ്ത​​കം സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കി. മ​​ല​​യാ​​ള പു​​സ്ത​​ക​​ങ്ങ​​ൾ​​ക്ക് 15ശ​​ത​​മാ​​ന​​വും ഇം​​ഗ്ലീ​​ഷ് പു​​സ്ത​​ക​​ങ്ങ​​ൾ​​ക്ക് 10ശ​​ത​​മാ​​ന​​വും സ്പെ​​ഷ​ൽ ഡി​​സ്കൗ​​ണ്ടും 2000രൂ​​പ​​യു​​ടെ പു​​സ്ത​​കം വാ​​ങ്ങു​​ന്പോ​​ൾ 500 രൂ​​പ​​യു​​ടെ ചി​​ത്ര​​ക​​ഥാ പു​​സ്ത​​ക​​ങ്ങ​​ളും സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കും.