ഡിടിപിസിയുടെ "പെലിക്കൻ' നീറ്റിലിറങ്ങി
Sunday, November 28, 2021 12:40 AM IST
കു​​​​മ​​​​ര​​​​കം: ജി​​​​ല്ലാ ടൂ​​​​റി​​​​സം പ്ര​​​​മോ​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ പു​​​​തി​​​​യ ശി​​​​ക്കാ​​​​ര ബോ​​​​ട്ട് ’പെ​​​​ലി​​​​ക്ക​​​​ൻ’ നീ​​​​റ്റി​​​​ലി​​​​റ​​​​ങ്ങി. 20 പേ​​​​ർ​​​​ക്ക് യാ​​​​ത്ര​​​​ചെ​​​​യ്യാ​​​​വു​​​​ന്ന ബോ​​​​ട്ട് വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​വ​​​​കു​​​​പ്പി​​​​നാ​​​​യി കേ​​​​ര​​​​ള ഷി​​​​പ്പിം​​​​ഗ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നാ​​​​ണ് നി​​​​ർ​​​​മി​​​​ച്ച​​​​ത്. 65 ല​​​​ക്ഷം രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ബോ​​​​ട്ടി​​​​ന് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ വാ​​​​റ​​​​ന്‍റി​​​​യും മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സും കെ​​​എ​​​​സ്ഐ​​​​എ​​​​ൻ​​​​സി ന​​​​ൽ​​​​കു​​​​ന്നു. കു​​​​മ​​​​ര​​​​ക​​​​ത്താ​​​​ണ് ശി​​​​ക്കാ​​​​ര സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​കു​​​​ക. കെ​​​എ​​​സ്ഐ​​​​എ​​​​ൻ​​​​സി അ​​​​ധി​​​​കൃ​​​​ത​​​​ർ ബോ​​​​ട്ട് ഡി​​​​ടി​​​​പി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി റോ​​​​ബി​​​​ൻ സി. ​​​​കോ​​​​ശി​​​​ക്ക് കൈ​​​​മാ​​​​റി.