ഉ​​രു​​ൾ​​പൊ​​ട്ട​​ലെ​​ന്നു സം​​ശ​​യം: ക​​ണ​​മ​​ല ഭീ​​തി​​യി​​ലാ​​യി
Thursday, October 28, 2021 10:10 PM IST
ക​​ണ​​മ​​ല: ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പെ​​യ്ത മ​​ഴ​​യി​​ൽ മൂ​​ക്ക​​ൻ​​പെ​​ട്ടി അ​​രു​​വി​​ക്ക​​ൽ തോ​​ടും പൊ​​യ്ക തോ​​ടും ക​​ര​​ക​​വി​​ഞ്ഞ് ഒ​​ഴു​​കി​​യ​​പ്പോ​​ൾ മൂ​​ന്നു വീ​​ടു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും അ​​പ​​ക​​ട​​ഭീ​​ഷ​​ണി​​യി​​ലാ​​യി. ഒ​​പ്പം, അ​​ന്പ​​തി​​ൽ​​പ്പ​​രം വീ​​ടു​​ക​​ൾ​​ക്ക് അ​​പ​​ക​​ട​​സാ​​ധ്യ​​തയേറി. പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​രെ സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ത്തേ​​ക്ക് വാ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചു.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പെ​​യ്ത ക​​ന​​ത്ത മ​​ഴ​​യി​​ലാ​​ണ് തോ​​ടു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്ന​​ത്. അ​​രീ​​ക്ക​​ൽ ജോ​​യി​​യു​​ടെ വീ​​ട് നി​​ലം​​പ​​തി​​ക്കാ​​വു​​ന്ന സ്ഥി​​തി​​യി​​ലാ​​ണ്. സ​​മീ​​പ​​ത്തെ ര​​ണ്ടു വീ​​ടു​​ക​​ളും അ​​പ​​ക​​ട ഭീ​​ഷ​​ണി​​യി​​ലാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു കു​​ടും​​ബ​​ങ്ങ​​ളെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചെ​​ന്ന് വാ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ മാ​​ത്യു ജോ​​സ​​ഫ്, സു​​ബി സ​​ണ്ണി എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.
എ​​രു​​മേ​​ലി പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ മ​​നോ​​ജ് മാ​​ത്യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ജാ​​ഗ്ര​​താ​​മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ന്പ​​തി​​ൽ​​പ്പ​​രം കു​​ടും​​ബ​​ങ്ങ​​ളെ എ​​യ്ഞ്ച​​ൽ​​വാ​​ലി സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളി​​ലേ​​ക്ക് മാ​​റ്റി പാ​​ർ​​പ്പി​​ക്കാ​​ൻ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
ഉ​​രു​​ൾ​​പൊ​​ട്ട​​ലാ​​ണെ​​ന്നാ​​ണ് സം​​ശ​​യം ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. പ​​ന്പ, അ​​ഴു​​ത ന​​ദി​​ക​​ളി​​ൽ ഇ​​തി​​ന്‍റെ ല​​ക്ഷ​​ണം പ്ര​​ക​​ട​​മ​​ല്ല. ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണു പ്ര​​ള​​യ​​ത്തെ തു​​ട​​ർ​​ന്ന് ശ​​ക്ത​​മാ​​യ വെ​​ള്ള​​മൊ​​ഴു​​ക്ക് തോ​​ടു​​ക​​ളി​​ൽ ഉ​​ണ്ടാ​​കു​​ന്ന​​ത്. ഇ​​ത് ആ​​ദ്യ സം​​ഭ​​വ​​മാ​​ണെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.