കോട്ടയം റെയിൽവേ സ്റ്റേഷനിൽ മൾട്ടിലെവൽ പാർക്കിംഗ്; ഇതു സം​ഭ​വം വേ​റെ ലെ​വ​ലാ...
Wednesday, October 13, 2021 11:44 PM IST
കോ​​ട്ട​​യം: അ​​ടി​​പൊ​​ളി പാ​​ർ​​ക്കിം​​ഗ് എ​​ന്നു പ​​റ​​ഞ്ഞാ​​ൽ പേ​രാ, ഈ ​​സം​​ഭ​​വം വേ​​റെ ലെ​​വ​​ലാ. കോ​​ട്ട​​യ​​ത്ത് എ​​ത്തു​​ന്ന റെ​​യി​​ൽ​​വേ യാ​​ത്ര​​ക്കാ​​ർ​​ക്ക് ത​​ങ്ങ​​ളു​​ടെ ടൂ​​വീ​​ല​​ർ സു​​ര​​ക്ഷി​​ത​​മാ​​യും മ​​ഴ ന​​ന​​യാ​​തെ​​യും ഇ​​നി സൂ​​ക്ഷി​​ക്കാം.

ര​​ണ്ട​​ര​​കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ ക​​വാ​​ട​​ത്തോ​​ടു ചേ​​ർ​​ന്നു നി​​ർ​​മി​​ച്ച മ​​ൾ​​ട്ടി​​ലെ​​വ​​ൽ പാ​​ർ​​ക്കിം​​ഗ് സ​​മു​​ച്ച​​യം പൂ​​ർ​​ണ​​മാ​​യും സ​​ജ്ജ​​മാ​​യി. നേ​​ര​​ത്തെ പാ​​ർ​​ക്കിം​​ഗ് കേ​​ന്ദ്രം തു​​റ​​ന്നു കൊ​​ടു​​ത്തെ​​ങ്കി​​ലും പൂ​​ർ​​ണാ​​യും തു​​റ​​ന്നു ന​​ൽ​​കി​​യി​​രു​​ന്നി​​ല്ല. ഇ​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ​​യു​​ടെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ഇ​​ങ്ങ​​നെ​​യൊ​​രു പാ​​ർ​​ക്കിം​​ഗ് സ​​മു​​ച്ച​​യം തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്. പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തു​​റ​​ന്ന ഈ ​​പാ​​ർ​​ക്കിം​​ഗ് കേ​​ന്ദ്രം മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് റെ​​യി​​ൽ​​വേ. 1,628 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​​ണ​​ത്തി​​ൽ മൂ​​ന്നു നി​​ല​​ക​​ളി​​ലാ​​യാ​​ണു പാ​​ർ​​ക്കിം​​ഗ്. 350 ടൂ​​വീ​​ല​​റു​​ക​​ൾ ഒ​​രേ സ​​മ​​യം പാ​​ർ​​ക്ക് ചെ​​യ്യാ​​നു​​ള്ള സം​​വി​​ധാ​​നം ഇ​​വി​​ടെ​​യു​​ണ്ട്.

ഇ​​രു​​ന്പു ബീ​​മു​​ക​​ളും സ്ക്വ​​യ​​ർ പൈ​​പ്പും പാ​​ന​​ലു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള സ്റ്റീ​​ൽ സ്ട്ര​​ക്ച​​ർ നി​​ർ​​മാ​​ണ രീ​​തി​​യാ​​ണ് അ​​വ​​ലം​​ബി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഓ​​രോ നി​​ല​​യി​​ൽ​​നി​​ന്നും റാ​​ന്പ് വ​​ഴി ടൂ​​വീ​​ല​​റു​​ക​​ൾ​​ക്ക് മു​​ക​​ളി​​ല​​ത്തെ നി​​ല​​യി​​ലെ​​ത്താം.

നി​​ല​​വി​​ലു​​ള്ള പാ​​ർ​​ക്കിം​​ഗ് സ്ഥ​​ല​​ത്തി​​ന്‍റെ അ​​ടു​​ത്ത് ത​​ന്നെ​​യാ​​ണ് പു​​തി​​യ സ​​മു​​ച്ച​​യം നിർമിച്ചിരി ക്കു‌​​ന്ന​​ത്. പു​​തി​​യ പാ​​ർ​​ക്കിം​​ഗ് സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​ന്നാ​​ലും പ​​ഴ​​യ​​ സ്ഥ​​ലം തു​​ട​​ർ​​ന്നും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യും. പാ​​ർ​​ക്കിം​​ഗ് കേ​​ന്ദ്ര​​ത്തി​​ൽ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന റാ​​ന്പി​​ൽ വാ​​ഹ​​നം നി​​ർ​​ത്തു​​ന്ന​​തോ​​ടെ ടോ​​ക്ക​​ണ്‍ ല​​ഭി​​ക്കും. ടോ​​ക്ക​​ണ്‍ ല​​ഭി​​ച്ച റാ​​ക്കി​​ൽ വാ​​ഹ​​നം പാ​​ർ​​ക്ക് ചെ​​യ്യാം. ഹെ​​ൽ​​മെ​​റ്റും വാ​​ഹ​​ന​​ത്തി​​നോ​​ടൊ​​പ്പം സൂ​​ക്ഷി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന​​താ​​ണു മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ പാ​​ർ​​ക്കിം​​ഗ് സ്ഥ​​ല​​ത്തു​​നി​​ന്ന് അ​​ടു​​ത്തി​​ടെ നി​​ര​​വ​​ധി ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ മോ​​ഷ​​ണം പോ​​യി​​രു​​ന്നു.

പു​​തി​​യ സ​​മു​​ച്ച​​യം പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കു​​ന്ന​​തോ​​ടെ വാ​​ഹ​​ന മോ​​ഷ​​ണ​​ങ്ങ​​ൾ​​ക്കും ഒ​​രു പ​​രി​​ധി വ​​രെ അ​​റു​​തി​​യാ​​കും. പാ​​ർ​​ക്കിം​​ഗ് കേ​​ന്ദ്ര​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പ് സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ൾ​​ക്ക് ടെ​​ൻ​​ഡ​​ർ ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ര​​ണ്ടു മ​​ണി​​ക്കൂ​​ർ വ​​രെ അ​​ഞ്ചു രൂ​​പ​​യും എ​​ട്ടു മ​​ണി​​ക്കൂ​​ർ വ​​രെ 15 രൂ​​പ​​യും 24 മ​​ണി​​ക്കൂ​​റി​​ന് 20 രൂ​​പ​​യു​​മാ​​ണ് ഫീ​​സ്.