ലോ​​ക ഹൃ​​ദ​​യ​​ദി​​നം: സൈ​​ക്കി​​ൾ റാ​​ലി ഇ​​ന്ന്
Sunday, September 26, 2021 12:47 AM IST
കോ​​ട്ട​​യം: ലോ​​ക ഹൃ​​ദ​​യ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​രോ​​ഗ്യ​​വ​​കു​​പ്പും കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യും സം​​യു​​ക്ത​​മാ​​യി സൈ​​ക്കി​​ൾ റാ​​ലി സം​​ഘ​​ടി​​പ്പി​​ക്കും. ഹൃ​​ദ്രോ​​ഗം മൂ​​ല​​മാ​​ണ് ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ മ​​ര​​ണ​​മ​​ട​​യു​​ന്ന​​ത്. ഹൃ​​ദ​​യാ​​രോ​​ഗ്യ​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യ​​വും വ്യാ​​യാ​​മ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യും പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നാ​​ണ് സൈ​​ക്കി​​ൾ റാ​​ലി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.
ഇ​​ന്ന് രാ​​വി​​ലെ ഏ​​ഴി​​ന് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന റാ​​ലി കോ​​ട്ട​​യം സ​​ബ് ക​​ള​​ക്ട​​ർ രാ​​ജീ​​വ് കു​​മാ​​ർ ചൗ​​ധ​​രി, കോ​​ട്ട​​യം ഡി​വൈ​​എ​​സ്പി ജെ. ​​സ​​ന്തോ​​ഷ്കു​​മാ​​ർ എ​​ന്നി​​വ​​ർ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. കാ​​രി​​ത്താ​​സ് ഡ​​യ​​റ​​ക്ട​​ർ റ​​വ. ഡോ. ​​ബി​​നു കു​​ന്ന​​ത്ത്, ഹൃ​​ദ്രോ​​ഗ വി​​ദ​​ഗ്ധ​​ൻ ഡോ. ​​ജോ​​ബി തോ​​മ​​സ്, ജി​​ല്ലാ മാ​​സ് മീ​​ഡി​​യ ഓ​​ഫീ​​സ​​ർ ഡോ​​മി ജോ​​ണ്‍ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. കാ​​രി​​ത്താ​​സി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന റാ​​ലി ഗാ​​ന്ധി​​ന​​ഗ​​ർ, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ചു​​ങ്കം വ​​ഴി ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ൽ സ​​മാ​​പി​​ക്കും.
റാ​​ലി​​യി​​ൽ കോ​​ട്ട​​യം സൈ​​ക്കിളിം​​ഗ് ക്ല​​ബ്, വൈ​​ക്കം ഇ​​ക്കോ സൈക്കിളിം​​ഗ് ക്ല​​ബ്, ഡെ​​ക്ക​​ാത്ത​​ലൺ സൈ​​ക്കി​​ളിം​​ഗ് ലാ​​ബ്, കാ​​ർ​​ഡി​​യോ​​ള​​ജി സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ എ​​ന്നി​​വ​​യി​​ലെ അം​​ഗ​​ങ്ങ​​ൾ, യു​​വ​​ജ​​ന​​ങ്ങ​​ൾ, ഡോ​​ക്ട​​ർ​​മാ​​ർ എ​​ന്നി​​വ​​ർ അ​​ണി​​നി​​ര​​ക്കും.