ഭാ​ര​ത് ബ​ന്ദ് വി​ജ​യി​പ്പി​ക്കും
Thursday, September 16, 2021 11:39 PM IST
ഈ​രാ​റ്റു​പേ​ട്ട: പ​ത്ത് മാ​സ​മാ​യി ന​ട​ന്നു വ​രു​ന്ന ക​ർ​ഷ​ക സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​വാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​വാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് 27 ന് ​ന​ട​ത്തു​ന്ന ഭാ​ര​ത് ബ​ന്ദ് വി​ജ​യി​പ്പി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. 22ന് ​പ​ഞ്ചാ​യ​ത്ത്‌ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എ​സ്ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​സീ​സ് പ​ത്താ​ഴ​പ്പ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.