കു​​മ​​ര​​കം ബോ​​ട്ട് ദു​​ര​​ന്തം: അ​​നു​​സ്മ​​ര​​ണവും പു​​ഷ്പാ​​ർ​​ച്ച​​ന​​യും സം​​ഘ​​ടി​​പ്പി​​ച്ചു
Tuesday, July 27, 2021 11:53 PM IST
കു​​മ​​ര​​കം: കു​​മ​​ര​​കം ബോ​​ട്ട് ദു​​ര​​ന്ത​​ത്തി​​ന്‍റെ 19-ാം വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ അ​​നു​​സ്മ​​ര​​ണ​​യോ​​ഗ​​ങ്ങ​​ളും പു​​ഷ്പാ​​ർ​​ച്ച​​ന​​യും സം​​ഘ​​ടി​​പ്പി​​ച്ചു. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ജെ​​ട്ടി​​യി​​ലെ ബോ​​ട്ട് ദു​​ര​​ന്ത സ്മാ​​ര​​ക​​ത്തി​​ൽ ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണ​​യോ​​ഗം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം കെ.​​വി. ബി​​ന്ദു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​സി​​ഡ​​ന്‍റ് ധ​​ന്യാ സാ​​ബു, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം മേ​​ഘ​​ല ജോ​​സ​​ഫ്, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് വി.​​കെ. ജോ​​ഷി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യും ന​​ട​​ത്തി.
മു​​ഹ​​മ്മ ബോ​​ട്ട്ജെ​​ട്ടി​​യി​​ൽ അ​​ര​​ങ്ങ് സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണം സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ൻ ആ​​ല​​പ്പി ഋ​​ഷി​​കേ​​ശ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മു​​ഹ​​മ്മ സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ണ്‍ ത​​രു​​വാ​​പ​​റ​​ന്പി​​ൽ, അ​​ര​​ങ്ങ് സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം ര​​ക്ഷാ​​ധി​​കാ​​രി സി.​​പി. ഷാ​​ജി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ മു​​ഹ​​മ്മ​​യി​​ൽ​​നി​​ന്നും കു​​മ​​ര​​ക​​ത്തേ​​ക്കു രാ​​വി​​ലെ​​യു​​ള്ള ര​​ണ്ട് ട്രി​​പ്പു​​ക​​ൾ വേ​​ന്പ​​നാ​​ട്ട് കാ​​യ​​ലി​​ൽ ബോ​​ട്ട് ദു​​ര​​ന്തം ന​​ട​​ന്ന സ്ഥ​​ല​​ത്ത് നി​​ർ​​ത്തി പു​​ഷ്്പാ​​ർ​​ച്ച​​ന ന​​ട​​ത്തി. ബോ​​ട്ട് മാ​​സ്റ്റ​​ർ സു​​രേ​​ഷ് കു​​മാ​​ർ, സ്രാ​​ങ്ക് സി.​​ടി. ആ​​ദ​​ർ​​ശ്, ഡ്രൈ​​വ​​ർ അ​​ന​​സ് ബി​​ജു, സു​​രേ​​ഷ്, മു​​ജീ​​ബ് എ​​ന്നി​​വ​​രാ​​ണ് പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി​​യ​​ത്.