ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നുള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: പി​സി. ജോ​ർ​ജ്
Tuesday, July 27, 2021 12:17 AM IST
കോ​​ട്ട​​യം: ചി​​ര​​ട്ട​​പ്പാ​​ൽ (ക​​പ്പ് ല​​ബ് റ​​ബ​ർ) ബ്യൂ​​റോ ഓ​​ഫ് ഇ​​ന്ത്യ​​ൻ സ്റ്റാ​​ൻ​​ഡേ​​ഴ്സി​​ന്‍റെ (ബി​​ഐ​​എ​​സ്) കീ​​ഴി​​ൽ കൊ​​ണ്ടു​​വ​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നുള്ള നീ​​ക്കം കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള ജ​​ന​​പ​​ക്ഷം ചെ​​യ​​ർ​​മാ​​ൻ പി​​.സി. ജോ​​ർ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ത് റ​​ബ​​റി​​ന്‍റെ വ​​ലി​​യ വി​​ല ത​​ക​​ർ​​ച്ച​​ക്ക് കാ​​ര​​ണ​​മാ​​കു​​മെ​​ന്നും പി.​​സി. ജോ​​ർ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.