യു​വാ​വ് ഓ​ലി​യി​ൽ മു​ങ്ങി​ മ​രി​ച്ചു
Monday, July 26, 2021 9:59 PM IST
ഇ​ള​ങ്ങു​ളം: ര​ണ്ടാം​മൈ​ൽ ക​ണി​യാം​പാ​റ ഭാ​ഗ​ത്ത് യു​വാ​വ് തോ​ടി​ന​ക​ത്തു​ള്ള ഓ​ലി​യി​ൽ മു​ങ്ങി​മ​രി​ച്ചു. കട്ടപ്പന പാന്പാടുംപാറ സ്വ​ദേ​ശി​യാ​യ ബി​ബി​ൻ(28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ഇ​യാ​ൾ വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടു​ന്ന​തു​ക​ണ്ട് ഓ​ടി​ക്കൂ​ടി​യ​വ​ർ ക​ര​യ്ക്കു​ക​യ​റ്റി കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ബി​ബി​ന്‍റെ ഭാ​ര്യ​വീ​ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഇ​യാ​ൾ ഈ ​സ​മ​യം മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ട്ടി​യി​രു​ന്ന​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പൊ​ൻ​കു​ന്നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.