നിർധന വി​ദ്യാ​ർ‌​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ഫോ​ണു​ക​ൾ വാ​ങ്ങിന​ൽ​കി അ​ധ്യാ​പി​ക
Thursday, June 24, 2021 12:38 AM IST
പെ​രു​വ: നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യ​വു​മാ​യി പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യ സെ​ലി​മോ​ൾ ഫ്രാ​ൻ​സി​സ്. ത​ന്‍റെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് അ​ഞ്ചു നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​ധ്യാ​പി​ക സ്മാ​ർ​ട്ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്.
സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ലി​മോ​ൾ ഫോ​ണു​ക​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. ഗീ​ത​യ്ക്കു കൈ​മാ​റി.
അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണു​ക​ൾ കൈ​മാ​റി. ച​ട​ങ്ങി​ൽ എം.​ജി. ഷൈ​ല​ജ, അ​ന​ന്ദു ന​ന്ദ​കു​മാ​ർ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് യു.​പി. സെ​ർ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.