പ​ച്ച​ക്ക​റി​തൈ​ വിതരണം ചെയ്തു
Wednesday, June 23, 2021 12:10 AM IST
അ​യ​ർ​ക്കു​ന്നം: പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം അ​യ​ർ​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡി​ലേ​ക്കു​മു​ള്ള പ​ച്ച​ക്ക​റി​തൈ​ക​ളു​ടെ പ​ഞ്ചാ​യ​ത്തു​ത​ല വിതരണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന ബി​ജു നി​ർ​വ​ഹി​ച്ചു.
അ​ഞ്ചാം വാ​ർ​ഡ് അം​ഗം ജി​ജി നാ​ക​മ​റ്റം അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. 20 വാ​ർ​ഡു​ക​ൾ​ക്കും 2700 തൈ​ക​ൾ വ​ച്ചാ​ണു വി​ത​ര​ണം ചെ​യ്ത​ത്. പ​യ​ർ, വെണ്ട, കാ​ന്താ​രി, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, വ​ഴു​ത​ന എ​ന്നീ പ​ച്ച​ക്ക​റി തൈ​ക​ളാ​ണു വി​ത​ര​ണം ചെ​യ്ത​ത്.
പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് വ​ത്സ​ല, അ​യ​ർ​ക്കു​ന്നം അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സി​ൻ​സി, മാ​ത്യു വ​ാക്ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തും കൃ​ഷി​വ​കു​പ്പും സം​യു​ക്ത​മാ​യി​ട്ടാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.