അ​ക്ഷ​ര​യാ​ത്ര
Monday, June 21, 2021 12:57 AM IST
ച​ങ്ങ​നാ​ശേ​രി: വാ​യ​നാ​ദി​ന​ത്തി​ൽ എ​ഴു​ത്തു​കാ​ര​നാ​യ ഡോ. ​സ​ന്തോ​ഷ് ജെ.​കെ.​വി​യു​ടെ ഭ​വ​ന​ത്തി​ൽ പു​സ്ത​ക പ്രേ​മി​ക​ൾ ഒ​ത്തു​കൂ​ടി. വാ​യ​നാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ക്ഷ​ര​യാ​ത്ര പ​ദ്ധ​തി സ​ന്തോ​ഷ് ജെ.കെ​.വി.​യി​ൽനി​ന്നും ഗ്ര​ന്ഥ​ശേ​ഖ​രം ഏ​റ്റു​വാ​ങ്ങി വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഴു​ത്തു​കാ​രി​ൽ​നി​ന്നും ഭ​വ​ന​ങ്ങ​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ഗ്ര​ന്ഥ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ലൈ​ബ്ര​റി​ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന സം​രം​ഭ​മാ​ണ് അ​ക്ഷ​ര​യാ​ത്ര. ജ​സ്റ്റി​ൻ ബ്രൂ​സ്, വ​ർ​ഗീ​സ് ആ​ന്‍റ​ണി, സേ​വ്യ​ർ കാ​വാ​ലം, ബെ​ന്നി സി. ​ചീ​ര​ഞ്ചി​റ, സ​ബീ​ഷ് നെ​ടും​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്ര​ന്ഥ​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക. 9446019819, 9847939736.'



സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​രീ​പ്പ​റ​ന്പ് ഹൈ​സ്കൂ​ൾ പി​ടി​എ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷൈ​നി​മോ​ൾ ജോ​ർ​ജി​ന് ഫോ​ണ്‍ ന​ല്കി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു പാ​ത​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഷമ ന​ന്ദ​കു​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, ചാ​ണ്ടി ഉ​മ്മ​ൻ, ഫി​ൽ​സ​ണ്‍ മാ​ത്യൂ​സ്, ബാ​ബു കെ. ​കോ​ര, നി​ബു ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.