442 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Tuesday, June 15, 2021 11:46 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 442 പേ​​ർ​​ക്കു​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 437 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്. ഇ​​തി​​ൽ ഒ​​രു ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നും ഉ​​ൾ​​പ്പെ​​ടു​​ന്നു. സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ അ​​ഞ്ചു​​പേ​​രും രോ​​ഗ​​ബാ​​ധി​​ത​​രാ​​യി. പു​​തു​​താ​​യി 5,742 പ​​രി​​ശോ​​ധ​​നാ​​ഫ​​ല​​ങ്ങ​​ളാ​​ണ് ല​​ഭി​​ച്ച​​ത്. ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി 7.69 ശ​​ത​​മാ​​ന​​മാ​​ണ്. രോ​​ഗം ബാ​​ധി​​ച്ച​​വ​​രി​​ൽ 194 പു​​രു​​ഷ​​ൻ​​മാ​​രും 200 സ്ത്രീ​​ക​​ളും 48 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള 97 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 605 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. 4,650 പേ​​രാ​​ണ് നി​​ല​​വി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തു​​വ​​രെ ആ​​കെ 1,89,808 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി. 1,83,600 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി.

ഇളവുകൾ ടിപിആർ വിലയിരുത്തിയശേഷം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന മേ​​ഖ​​ല​​ക​​ളി​​ലെ എ​​ട്ടു മു​​ത​​ൽ 14 വ​​രെ​​യു​​ള്ള ഒ​​രാ​​ഴ്ച​​ക്കാ​​ല​​ത്തെ ശ​​രാ​​ശ​​രി ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് വി​​ല​​യി​​രു​​ത്തി​​യ​​ശേ​​ഷം നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്കും.
ഏ​​റ്റ​​വും പു​​തി​​യ പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും നാ​​ളെ മു​​ത​​ലു​​ള്ള ലോ​​ക്ഡൗ​​ണ്‍ ഇ​​ള​​വു​​ക​​ൾ. നി​​ല​​വി​​ൽ 42 ത​​ദ്ദേ​​ശ സ്ഥാ​​പ​​ന ത​​ല​​ത്തി​​ൽ ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി ശ​​ത​​മാ​​നം 10 നു ​​മു​​ക​​ളി​​ലാ​​ണ്. പോ​​സി​​റ്റി​​വി​​റ്റി കൂ​​ടു​​ത​​ലാ​​യി തു​​ട​​രു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ രോ​​ഗ​​പ്ര​​തി​​രോ​​ധ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തും.